ടൂറിസം വിസ ലഭിച്ച ജി.സി.സിയിലെ വിദേശികൾക്ക് ഉംറക്ക് അനുമതി

ജിദ്ദ: ഇതര ജി.സി.സി രാജ്യങ്ങളിൽ താമസരേഖയുള്ള വിദേശികൾ ടൂറിസം വിസയിൽ സൗദി അറേബ്യയിൽ എത്തിയാൽ, ഉംറ നിർവഹിക്കാനും മദീനയിലെ റൗദാ സന്ദർശനത്തിനും 'ഇഅ്തമർനാ' ആപ്ലിക്കേഷൻ വഴി പെർമിറ്റ് എടുക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

അമേരിക്ക, ബ്രിട്ടൻ, ഷെങ്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ പോകാൻ വിസയുള്ള ജി.സി.സിയിൽ താമസിക്കുന്ന വിദേശികൾക്ക് സൗദിയിൽ പ്രവേശിക്കാൻ ഓൺഅറൈവൽ വിസ ലഭിക്കുമെന്നും അവർക്ക് ഉംറ നിർവഹിക്കാനും റൗദ സന്ദർശനത്തിനും ഇഅ്തമർനാ ആപ്ലിക്കേഷൻ വഴി തന്നെ അനുമതി നേടണമെന്നും മന്ത്രാലയം വിശദീകരിച്ചു. വിവിധ വിസകളിലെത്തുന്നവർക്ക് ഉംറക്ക് അനുവാദം നൽകുന്നതടക്കമുള്ള നടപടികൾ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്.

സൗദിയിലെ വിദേശികൾക്കുള്ള ഫാമിലി വിസിറ്റ് വിസ, സൗദി പൗരനെ സന്ദർശിക്കാൻ വരുന്നവർക്കുള്ള വ്യക്തിഗത സന്ദർശന വിസ, ഇ-ടൂറിസ്റ്റ് വിസകൾ, അമേരിക്ക, ബ്രിട്ടൻ, ഷെങ്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ പോകാൻ വിസയുള്ളവർക്ക് ലഭിക്കുന്ന ഓൺ അറൈവൽ വിസ എന്നിവയുള്ളവർക്കെല്ലാം സൗദിയിൽ എത്തി ഉംറ നിർവഹിക്കാനാകും.

രാജ്യത്തിന് പുറത്തുനിന്ന് വരുന്ന ഉംറ തീർഥടകർ 'മഖാം' വെബ്സൈറ്റ് സന്ദർശിച്ച് സേവനങ്ങളുടെ പാക്കേജ് തെരഞ്ഞെടുക്കണം. ഇത് കൂടാതെ അതത് രാജ്യങ്ങളിലെ അംഗീകാരമുള്ള പ്രാദേശിക ഏജൻസികൾ വഴിയും ഉംറ ബുക്കിങ് നടത്താം.

Tags:    
News Summary - Umrah allowed for foreigners in GCC who have obtained tourism visa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.