ഹോം ​ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ർ​ക്ക്​ യൂ​നി​ഫോം നി​ർ​ബ​ന്ധ​മാ​ക്കു​ന്നു

റി​യാ​ദ്​: രാ​ജ്യ​ത്ത്​ ഹോം ​ഡെ​ലി​വ​റി ​ജോ​ലി​ചെ​യ്യു​ന്ന​വ​ർ​ക്ക്​ യൂ​നി​ഫോം നി​ർ​ബ​ന്ധ​മാ​ക്കു​ന്നു. ഹോം ​ഡെ​ലി​വ​റി സേ​വ​ന​ങ്ങ​ൾ​ക്കാ​യു​ള്ള മു​നി​സി​പ്പ​ൽ നി​ബ​ന്ധ​ന​ക​ളു​ടെ ക​ര​ടു​രേ​ഖ​യി​ലാ​ണ് ഈ ​സു​പ്ര​ധാ​ന നി​​ർ​ദേ​ശ​മു​ള്ള​ത്.

മു​നി​സി​പ്പാ​ലി​റ്റി-​ഭ​വ​ന മ​ന്ത്രാ​ല​യ​മാ​ണ് ക​ര​ട്​ ത​യാ​റാ​ക്കി​യ​ത്. ജോ​ലി​ക്ക​നു​സൃ​ത​മാ​യി മാ​ന്യ​മാ​യ പ്ര​ഫ​ഷ​ന​ൽ രൂ​പം ന​ൽ​കു​ന്ന വൃ​ത്തി​യു​ള്ള പു​റം വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കാ​ൻ ജീ​വ​ന​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​യി​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ലു​ണ്ട്. ഹോം ​ഡെ​ലി​വ​റി പെ​ർ​മി​റ്റ് ല​ഭി​ക്ക​ണ​മെ​ങ്കി​ൽ സ്ഥാ​പ​ന​ത്തി​ന് സാ​ധു​വാ​യ മു​നി​സി​പ്പ​ൽ ലൈ​സ​ൻ​സ് ഉ​ണ്ടാ​യി​രി​ക്ക​ണം.

ഡെ​ലി​വ​റി​ക്ക്​ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും വി​ശ​ദ വി​വ​ര​ങ്ങ​ളും പെ​ർ​മി​റ്റ്​ അ​പേ​ക്ഷ​യോ​ടൊ​പ്പം അ​റ്റാ​ച്ച് ചെ​യ്യ​ണം. ഹോം ​ഡെ​ലി​വ​റി സേ​വ​നം ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​മോ സൈ​ക്കി​ളോ ഹോം ​ഡെ​ലി​വ​റി​ക്കാ​യി മാ​ത്രം ത​യാ​റാ​ക്കി​യ​താ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.

ഉ​പ​യോ​ഗി​ക്കു​ന്ന ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ൾ​ക്ക്​ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളി​ൽ​നി​ന്നു​ള്ള എ​ല്ലാ റെ​ഗു​ലേ​റ്റ​റി ലൈ​സ​ൻ​സു​ക​ളും ഉ​ണ്ടാ​യി​രി​ക്കു​ക​യും അ​തി​ന്​ സാ​ധു​ത ഉ​ണ്ടാ​വു​ക​യും വേ​ണം.സ്ഥാ​പ​ന​ത്തി​െൻറ പേ​രോ വ്യാ​പാ​ര മു​ദ്ര​യോ വാ​ഹ​ന​ത്തി​ൽ സ്ഥാ​പി​ച്ചി​രി​ക്ക​ണം. വാ​ഹ​ന​വും ഡെ​ലി​വ​റി ബോ​ക്​​സും ഇ​ട​ക്കി​ടെ വൃ​ത്തി​യാ​ക്കു​ക​യും അ​ണു​വി​മു​ക്ത​മാ​ക്കു​ക​യും വേ​ണം. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളെ ബാ​ധി​ക്കു​ന്ന മ​ലി​നീ​ക​ര​ണ​മോ ദു​ർ​ഗ​ന്ധ​മോ ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.

വൃ​ത്തി​യാ​ക്കാ​നും അ​ണു​വി​മു​ക്ത​മാ​ക്കാ​നും എ​ളു​പ്പ​മു​ള്ള സ്​​റ്റെ​യി​ൻ​ലെ​സ് വ​സ്​​തു​ക്ക​ൾ കൊ​ണ്ട് നി​ർ​മി​ച്ച ബോ​ക്സു​ക​ളാ​ണ്​ മോ​​ട്ടോ​ർ സൈ​ക്കി​ളു​ക​ളി​ൽ ഡെ​ലി​വ​റി​ക്ക്​ ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. കൊ​ണ്ടു​പോ​കു​മ്പോ​ൾ ചൂ​ടു​ള്ള ഭ​ക്ഷ​ണ​ങ്ങ​ൾ ത​ണു​ത്ത ഭ​ക്ഷ​ണ​ങ്ങ​ളി​ൽ​നി​ന്ന് വേ​ർ​തി​രി​ച്ചു വെ​ക്ക​ണം. ര​ണ്ടും കൂ​ടി ഒ​രു​മി​ച്ച്​ വെ​ക്ക​രു​ത്. മ​രു​ന്നു​ക​ളാ​ണെ​ങ്കി​ൽ അ​ട​ച്ച ബാ​ഗി​ൽ പാ​ക്ക്ചെ​യ്യ​ണം. ഹോം ​ഡെ​ലി​വ​റി​ക്കാ​യി മാ​ത്രം സ​ജ്ജീ​ക​രി​ച്ച ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ൾ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ഉ​ണ്ടാ​യി​രി​ക്ക​ണം. ​

പാ​നീ​യ​ങ്ങ​ളും ദ്രാ​വ​ക​രൂ​പ​ത്തി​ലു​ള്ള മ​റ്റ്​ വ​സ്​​തു​ക്ക​ളും സീ​ൽ ചെ​യ്ത പാ​ത്ര​ങ്ങ​ളി​ലാ​ണ്​ പാ​ക്ക്​ ചെ​യ്യേ​ണ്ട​ത്. ​കൂ​ടാ​തെ പാ​നീ​യ​ങ്ങ​ൾ​ക്കാ​യി മെ​റ്റ​ൽ കാ​നു​ക​ളും ഉ​പ​യോ​ഗി​ക്ക​ണം. എ​ല്ലാ ഫു​ഡ് പാ​ക്കേ​ജി​ങ്ങി​ലും അ​റ​ബി​യി​ലും ഇം​ഗ്ലീ​ഷി​ലും ചു​വ​പ്പ്​ നി​റ​ത്തി​ൽ മു​ന്ന​റി​യി​പ്പു​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം. സ്ഥാ​പ​ന​ത്തി​െൻറ യൂ​നി​ഫോ​മി​ലോ ഡെ​ലി​വ​റി ബോ​ക്‌​സി​ലോ സ്ഥാ​പ​ന​ത്തി​െൻറ പേ​രോ വ്യാ​പാ​ര മു​ദ്ര​യോ രേ​ഖ​പ്പെ​ടു​ത്ത​ണം.

ഭ​ക്ഷ്യ വ​സ്​​തു​ക്ക​ൾ കൊ​ണ്ടു​പോ​കു​മ്പോ​ൾ എ​ല്ലാ ഡെ​ലി​വ​റി സ​മ​യ​ങ്ങ​ളി​ലും മു​ഖം​മൂ​ടി​യും കൈ​യു​റ​ക​ളും ധ​രി​ക്ക​ണം. ഭ​ക്ഷ​ണ​പ്പെ​ട്ടി ഡ്രൈ​വ​റു​ടെ തൊ​ട്ട​ടു​ത്ത സീ​റ്റി​ൽ വെ​ക്കാ​നും പാ​ടി​ല്ല.ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് മു​മ്പ് ഫു​ഡ് ബോ​ക്‌​സ് വൃ​ത്തി​യു​ള്ള​തും അ​ണു​വി​മു​ക്ത​വു​മാ​ക്കി​യി​രി​ക്ക​ണം. അ​തി​ൽ ദ്വാ​ര​ങ്ങ​ളോ വി​ള്ള​ലു​ക​ളോ ഉ​ണ്ടാ​ക​രു​ത്. ​​

ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര​നോ ഡ്രൈ​വ​റോ പാ​ക്കേ​ജി​ങ്ങി​ലെ സീ​ലി​ങ്​ നീ​ക്കു​ക​യോ തു​റ​ക്കു​ക​യോ ചെ​യ്യ​രു​ത്​. വ്യ​ക്തി​ഗ​ത ശു​ചി​ത്വ​വും നി​ർ​ബ​ന്ധ​മാ​ണ്. പ​തി​വാ​യി കൈ ​ക​ഴു​ക​ണം. ന​ഖ​ങ്ങ​ൾ മു​റി​ച്ച്​ വൃ​ത്തി​യു​ള്ള​താ​ക്കി​യി​രി​ക്ക​ണം. ഭ​ക്ഷ​ണ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​മ്പോ​ൾ പു​ക​വ​ലി​ക്കു​ക​യോ ക​ഴി​ക്കു​ക​യോ കു​ടി​ക്കു​ക​യോ ചെ​യ്യ​രു​ത്.

അ​സു​ഖം, മു​റി​വു​ക​ൾ അ​ല്ലെ​ങ്കി​ൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ എ​ന്നി​വ​യു​ള്ള​വ​ർ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട​രു​ത്. ​ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര​ൻ ആ​രോ​ഗ്യ​വാ​നാ​യി​രി​ക്ക​ണം. ഭ​ക്ഷ്യ​വി​ത​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ്യ സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള പ​രി​ശീ​ല​ന കോ​ഴ്‌​സു​ക​ൾ ല​ഭ്യ​മാ​ക്കു​ക​യും വേ​ണം.

Tags:    
News Summary - Uniforms mandatory for home delivery workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.