അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ജൂലൈ 15, 16 തീയതികളിൽ സൗദി സന്ദർശിക്കും

ജിദ്ദ: അമേരിക്കൻ പ്രസിഡന്‍റ് ​ജോ ബൈഡൻ ജൂലൈ 15, 16 തീയതികളിൽ സൗദി അറേബ്യയിൽ സന്ദർശനം നടത്തും. സൽമാൻ രാജാവിന്റെ ക്ഷണപ്രകാരമാണ്​ അമേരിക്കൻ പ്രസിഡന്‍റിന്റെ സന്ദർശനമെന്ന് ഇതുസംബന്ധിച്ച്​ റോയൽ കോർട്ട്​ പുറത്തിറക്കിയ പ്രസ്​താവനയിൽ അറിയിച്ചു.

സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധങ്ങളും വിശിഷ്‌ടവും തന്ത്രപരവുമായ പങ്കാളിത്തവും ശക്തിപ്പെടുത്താനും എല്ലാ മേഖലകളിലും അവ വികസിപ്പിക്കാനും ലക്ഷ്യമിട്ടാണ് സന്ദർശനം​. സന്ദർശനത്തി​നിടെ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ്​ ബിൻ സൽമാനുമായി അമേരിക്കൻ പ്രസിഡന്‍റ്​ കൂടിക്കാഴ്​ച നടത്തും.

രണ്ട് സൗഹൃദ രാജ്യങ്ങളും മേഖലയും ലോകവും നേരിടുന്ന വെല്ലുവിളികളെ നേരിടാനുള്ള വഴികളും ചർച്ച നടത്തും. സന്ദർശനത്തിന്റെ രണ്ടാം ദിവസം സൽമാൻ രാജാവ്​ വിളിച്ചുചേർക്കുന്ന സംയുക്ത ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡന്‍റ് പങ്കെടുക്കും. കൂടാതെ ജി.സി.സി നേതാക്കൾ, ജോർദാൻ രാജാവ്, ഈജിപ്ത്​ പ്രസിഡന്‍റ്, ഇറാഖ് പ്രധാനമന്ത്രി എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും.

Tags:    
News Summary - US President Joe Biden will visit Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.