ജിദ്ദ: ഹറം കാര്യാലയത്തിനു കീഴിലെ ജീവനക്കാർക്ക് കോവിഡ് വാക്സിനെടുക്കാൻ പ്രത്യേക കേന്ദ്രം ആരംഭിച്ചു. മക്ക മേഖല ആരോഗ്യകാര്യ ജനറൽ ഡയറക്ടർ ഡോ. വാഇൽ ബിൻ ഹംസ മുത്തൈറിെൻറ സാന്നിധ്യത്തിൽ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. തീർഥാടകരുമായി ഇടപഴകുന്നവരായതിനാൽ ഇരുഹറം കാര്യാലയ ജീവനക്കാർ കോവിഡ് വാക്സിൻ എടുക്കേണ്ടതിെൻറ പ്രാധാന്യം ഇരുഹറം കാര്യാലയ മേധാവി ഉണർത്തി.
രോഗബാധ കുറക്കുന്നതിനാൽ സമൂഹത്തിലെ എല്ലാവരും വാക്സിനെടുക്കണമെന്നും അഭ്യർഥിച്ചു. സൗദി ഭരണകൂടവും ആരോഗ്യ മന്ത്രാലയും ആഗോള മഹാമാരിയെ ചെറുക്കാനും ജനങ്ങളെ സേവിക്കാനും നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളിൽ ഇരുഹറം കാര്യാലയ മേധാവി സന്തുഷ്ടി പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.