ആഗസ്റ്റ് ഒന്ന് മുതൽ സൗദിയിൽ കൂടുതൽ മേഖലകളിൽ വാക്സിനേഷൻ നിർബന്ധമാക്കി

ജിദ്ദ: സൗദിയിൽ വിവിധ മേഖലകളിൽ വിദേശികൾക്കും സ്വദേശികൾക്കും കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ആഗസ്റ്റ് ഒന്ന് (ദുല്‍ഹജ്ജ് 22) മുതൽ വാക്സിനേഷൻ എടുത്തവർക്ക് മാത്രം പ്രവേശനം നിർബന്ധമാക്കിയ മേഖലകൾ ഇവയാണ്:

- രാജ്യത്തെ ഏതെങ്കിലും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലേക്കോ വാണിജ്യ കേന്ദ്രങ്ങളിലേക്കോ പ്രവേശിക്കണമെങ്കിൽ.

- വ്യാപാര, വാണിജ്യ, സാംസ്‌കാരിക, വിനോദ, കായിക പരിപാടികളിൽ പങ്കെടുക്കുന്നതിനും അത്തരം സ്ഥാപനങ്ങളില്‍ പ്രവേശിക്കാനും.

- വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന്.

- പൊതുഗതാഗതം ഉപയോഗിക്കുന്നതിന്.

ആഗസ്റ്റ് ഒന്ന് മുതൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപക, അനധ്യാപക ജീവനക്കാർ ഹാജരാകണം. ഉയർന്ന ക്ളാസുകളിൽ പഠനം ആരംഭിക്കാനും ആലോചിക്കുന്നുണ്ടെന്നും എന്നാൽ ഏതൊക്കെ ക്ളാസുകൾ ആരംഭിക്കണമെന്നത് വിദ്യാഭ്യാസ മന്ത്രാലയവുമായി ആലോചിച്ചു തീരുമാനിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രാജ്യത്തുള്ള മുഴുവൻ വിദേശികളും സ്വദേശികളും സൗദി അറേബ്യ അംഗീകരിച്ച വാക്‌സിനേഷന്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. ആഗസ്റ്റ് ഒന്നു മുതല്‍ എല്ലാ വിദേശികളും സ്വദേശികളും 'തവക്കല്‍നാ ആപ്ലിക്കേഷന്‍' ഉപയോഗിക്കലും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

കോവിഡ് മുൻകരുതലിന്റെ ഭാഗമായ മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, കൈകള്‍ ശുചീകരിക്കൽ തുടങ്ങിയവ എല്ലാവരും പാലിക്കണമെന്നും സ്ഥിതിഗതികൾ ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് നിരീക്ഷിച്ചുവരുന്നതായും മന്ത്രാലയം അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.