ജിദ്ദ: അന്യാധീനപ്പെട്ട് കിടക്കുന്ന കേരളത്തിലെ വഖഫ് ഭൂമിയിൽ ക്രിയാത്കമായി ഇടപ്പെട്ട് അതിെൻറ മൂല്യം വർധിപ്പിക്കാൻ ശ്രമിച്ചുവരികയാണെന്ന് ചേരമാൻ പെരുമാൾ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു. എഡ്യുകഫെയിൽ പെങ്കടുക്കാനെത്തിയ അദ്ദേഹം ഗൾഫ് മാധ്യമത്തോട് സംസാരിക്കുകയായിരുന്നു. ഇന്ത്യയിൽ നാല് ലക്ഷത്തോളവും കേരളത്തിൽ 2000 ത്തോളവും ഏക്കർ വഖഫ് ഭൂമി ഏറെ ക്കുറെ അന്യാധീനപ്പെട്ടു കിടക്കുന്നുണ്ട്. പ്രവാസി മലയാളികളുടെ സഹായത്തോടെയും പള്ളി മുത്തവല്ലി, വഖഫ് ബോർഡ് എന്നിവയുടെ സഹകരണത്തോടെയും ബി.ഒ.ടി അടിസ്ഥാനത്തിൽ വഖഫ് ഭൂമിയിൽ ജനോപകാരപ്രദമായ പദ്ധതികൾ കൊണ്ട് വരികയാണ് ലക്ഷ്യം. ഷെയർ സംവിധാനം ഉപയോഗപ്പെടുത്തി അതിനാവശ്യമായ മൂലധനം സമാഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി മലയാളികളുടെ സഹകരണം പ്രോത്സാഹജനകമാണ്.
കേരളത്തിലെ ഭക്ഷ്യവിതരണ സംവിധാനം ഇടത്തട്ടുകാരെ ഒഴിവാക്കി ജനങ്ങളിലേക്ക് എത്തിക്കുവാനും ഏറ്റവും വിലക്കുറവിൽ 25 ഒാളം നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യാനുമുള്ള ശ്രമകരമായ ജോലിയാണ് ഇപ്പോൾ സിവിൽ സപ്ളൈസ് നടത്തി കൊണ്ടിരിക്കുന്നത് എന്ന് സപ്ളൈകോ ഡയറക്ടർ കൂടിയായ മുഹമ്മദ് ഹനീഷ് പറഞ്ഞു.
ഭാവിയിൽ ചെലവ് കുറഞ്ഞ രീതിയിൽ എല്ലാ അവശ്യവസ്തുക്കളും ഒരു കുടക്കീഴിൽ പ്രധാന പട്ടണങ്ങളിൽ ഒരുക്കുന്നതിന് നടപടികൾ പുരോഗമിക്കുകയാണ്. വിപ്ളവകരമായ ദൗത്യവുമായാണ് സപ്ളൈക്കോ മുന്നോട്ട് പോകുന്നത്. മൊത്ത വിതരണക്കാരെ ഒഴിവാക്കി 14500 റേഷൻ കടകളിലേക്ക് കൃത്യമായ അളവിലും തൂക്കത്തിലും കുറഞ്ഞ വിലക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്. ഇതുവഴി അനാവശ്യമായ വിലവർധനവ്, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് എന്നിവ ഇല്ലാതാക്കാൻ കഴിയുമെന്ന് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിച്ചു.
ഗൾഫ് മേഖല വിദ്യാഭ്യാസ പുരോഗതിയുടെ പാതയിലാണ്. പി.എം.ഫൗണ്ടേഷെൻറ ടാലൻറ് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ കുട്ടി ഒമാനിൽ നിന്നാണ്. വായന മരിക്കുന്ന കാലഘട്ടത്തിൽ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം നാല് പ്രധാന കാര്യങ്ങൾ അതീജീവനത്തിന് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വന്തം വിഷയങ്ങളെക്കുറിച്ച കൃത്യവും വ്യക്തവുമായ അറിവ്, വളർന്നു വരുന്ന സാേങ്കതിക വിദ്യയിലുള്ള നിപുണത, ആശയവിനിമയശേഷി, സാമ്പത്തിക മേഖലയെകുറിച്ച അറിവ് എന്നിവയാണത്. കൊച്ചിയിൽ നടക്കാനിരിക്കുന്ന ഫിഫ ഫുട്ബാൾ ടൂർണമെൻറിെൻറ ഒരുക്കങ്ങൾ പൂർത്തിയായതായി നോഡൽ ഒാഫിസർ കൂടിയായ മുഹമ്മദ് ഹനീഷ് പറഞ്ഞു. ഇൗ ടൂർണമെൻറ് ഇന്ത്യൻ ഫുട്ബാളിെൻറ പ്രത്യേകിച്ച് കേരള ഫുട്ബാളിെൻറ വളർച്ചക്ക് വലിയ സംഭാവന ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.