ദമ്മാം : "വെളിച്ചം സൗദി " ഓൺലൈൻ ഖുർആൻ പഠന പദ്ധതിയുടെ ആറാം ഘട്ട സിലബസിന്റെ ദമ്മാം ഏരിയ പ്രചാരണ ഉദ്ഘാനം ദമ്മാം എസ്.െഎ.െഎ.സി. ഹാളിൽ നടന്നു. ഖുര്‍ആന്‍ പഠനം ജനകീയമാക്കുക ലക്ഷ്യമാക്കി സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ നാഷനൽ കമ്മിറ്റി നടത്തിവരുന്ന പദ്ധതിയാണിത്. ജാതി-മത ഭേദമന്യേ പരിശുദ്ധ ഖുര്‍ആന്‍ എവിടെയിരുന്നും അർഥസഹിതം പഠിക്കാന്‍ കഴിയും. കോഓഡിനേറ്റർ അൻഷാദ് കാവിൽ നിന്നും മൂസ സാഹിബ് മുവാറ്റുപുഴ സിലബസിന്റെ ആദ്യ കോപ്പി സ്വീകരിച്ചു.
മുഹമ്മദ് അമാനി മൗലവി രചിച്ച ഖുർആൻ വ്യാഖ്യാന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി വിശുദ്ധ ഖുർആനിലെ സൂറ:അങ്കബൂത്ത്, റൂം , ലുഖുമാൻ എന്നീ മൂന്നു അധ്യായങ്ങളാണ് ആറാം ഘട്ട പാഠ്യ പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇഖ്ബാൽ സുല്ലമി മുഖ്യ പ്രഭാഷണം നിർവഹിച്ചു . അൻഷാദ് കാവിൽ 'വെളിച്ചം’ പദ്ധതിയെ പഠിതാക്കൾക്കുവേണ്ടി പരിചയപ്പെടുത്തി. നൗഷാദ് കുനിയിൽ, ഷാഹിദ സ്വാദിഖ്, നസീമുസ്സബാഹ്, നൗഷാദ് എം.വി. മൂസ എന്നിവർ സംസാരിച്ചു. ബാസിം വി പി യുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച ചടങ്ങിന് യൂസുഫ് കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. നസ്റുള്ള അബ്ദുൽ കരീം സ്വാഗതവും സമീർ പി.എച്ച് നന്ദിയും പറഞ്ഞു. ഷിയാസ്. എം, ബിജു ബക്കർ, ഷാജി കരുവാറ്റ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.