വി​ജ്ഞാ​നോ​ത്സ​വം മീ​ഡി​യ​വ​ൺ ലി​റ്റി​ൽ സ്കോ​ള​ർ ജു​ബൈ​ലി​ലെ ര​ജി​സ്‌​ട്രേ​ഷ​ൻ ഉ​ദ്‌​ഘാ​ട​ന​ച്ച​ട​ങ്ങ്

വി​ജ്ഞാ​നോ​ത്സ​വം മീ​ഡി​യ​വ​ൺ ലി​റ്റി​ൽ സ്കോ​ള​ർ; ജു​ബൈ​ലി​ലെ ര​ജി​സ്‌​ട്രേ​ഷ​ൻ തു​ട​ങ്ങി

ജു​ബൈ​ൽ: മ​ല​ർ​വാ​ടി-​ടീ​ൻ​സ് ഇ​ന്ത്യ ആ​ഗോ​ള മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വി​ജ്ഞാ​നോ​ത്സ​വ​മാ​യ മീ​ഡി​യ​വ​ൺ ലി​റ്റി​ൽ സ്കോ​ള​ർ പ്ര​ശ്നോ​ത്ത​രി മ​ത്സ​ര​ങ്ങ​ളു​ടെ ജു​ബൈ​ലി​ലെ ര​ജി​സ്‌​ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ഇ​ന്ത്യ​ൻ എം​ബ​സി സ്കൂ​ൾ മു​ൻ ചെ​യ​ർ​മാ​നും ആം​പ്സ് പ്ര​സി​ഡ​ന്‍റു​മാ​യ പി.​കെ. നൗ​ഷാ​ദ് ജു​ബൈ​ൽ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി ഹൈ​ഫ​യി​ൽ​നി​ന്നും സ്വീ​ക​രി​ച്ച് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. മ​ല​ർ​വാ​ടി ര​ക്ഷാ​ധി​കാ​രി നാ​സ​ർ ഓ​ച്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഓ​ഡി​നേ​റ്റ​ർ സ​ലാ​ഹു​ദ്ദീ​ൻ ലി​റ്റി​ൽ സ്കോ​ള​റി​നെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

ഡി​സം​ബ​ർ ര​ണ്ടി​ന് രാ​വി​ലെ​യാ​ണ് ആ​ദ്യ​മ​ത്സ​രം. ആ​ഗോ​ള​ത​ല​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ശ്നോ​ത്ത​രി​യി​ൽ സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ​നി​ന്ന് 2000 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കും. ആ​ദ്യ റൗ​ണ്ടി​ൽ ഒ.​എം.​ആ​ർ ഷീ​റ്റ് പ​രീ​ക്ഷ​യാ​യി​രി​ക്കും. ര​ണ്ടാം റൗ​ണ്ട്‌ ക്വി​സ് മാ​സ്​​റ്റ​ർ ന​യി​ക്കും. മൂ​ന്നാം റൗ​ണ്ട് സൗ​ദി ത​ല​ത്തി​ൽ ഓ​ൺ​ലൈ​നാ​യി ന​ട​ക്കും. മൂ​ന്ന് റൗ​ണ്ടു​ക​ളി​ൽ മ​ത്സ​രി​ച്ച് വി​ജ​യി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് മീ​ഡി​യ വ​ൺ ഫ്ലോ​റി​ൽ ന​ട​ക്കു​ന്ന മെ​ഗാ ഫി​നാ​ലെ​യി​ൽ എ​ത്താം.

12 ല​ക്ഷം രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ളാ​ണ് മെ​ഗാ ഫി​നാ​ലെ​യി​ൽ എ​ത്തു​ന്ന​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത്. പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ല​ഭി​ക്കും. 80 ശ​ത​മാ​നം മാ​ർ​ക്ക് ല​ഭി​ക്കു​ന്ന​വ​ർ​ക്ക് സി​ൽ​വ​ർ ക​ള​ർ മെ​ഡ​ലും 90 ശ​ത​മാ​നം മാ​ർ​ക്ക് ല​ഭി​ക്കു​ന്ന​വ​ർ​ക്ക് ഗോ​ൾ​ഡ് ക​ള​ർ മെ​ഡ​ലും സ​മ്മാ​ന​മാ​യി ല​ഭി​ക്കും. മൂ​ന്നാം ക്ലാ​സ് മു​ത​ൽ പ്ല​സ് ടു ​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. സ​ബ് ജൂ​നി​യ​ർ (മൂ​ന്ന്, നാ​ല്, അ​ഞ്ച് ക്ലാ​സു​ക​ൾ), ജൂ​നി​യ​ർ (ആ​റ്, ഏ​ഴ്, എ​ട്ട് ക്ലാ​സു​ക​ൾ), സീ​നി​യ​ർ (ഒ​മ്പ​ത്, 10, പ്ല​സ് വ​ൺ, പ്ല​സ് ടു ​ക്ലാ​സു​ക​ൾ) എ​ന്നീ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. ര​ജി​സ്​​ട്രേ​ഷ​ൻ ച​ട​ങ്ങി​ൽ റ​യ്യാ​ൻ മൂ​സ അ​വ​താ​ര​ക​നാ​യി​രു​ന്നു. ജു​ബൈ​ൽ മ​ല​യാ​ളി സ​മാ​ജം സെ​ക്ര​ട്ട​റി ബൈ​ജു അ​ഞ്ച​ൽ, സ​ഫ​യ​ർ മു​ഹ​മ്മ​ദ്, സു​ഫൈ​റ, ര​ഹ്‌​ന സ​ഫ​യ​ർ, ശി​ഹാ​ബ് മ​ങ്ങാ​ട​ൻ, അ​ധ്യാ​പ​ക​രാ​യ നീ​തു, എ​ൽ​ന, മെ​ഹ്‌​നാ​സ്, സ​മീ​ന മ​ലൂ​ക് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഡോ. ​ജൗ​ഷീ​ദ്, അ​ബ്​​ദു​ൽ ഗ​ഫൂ​ർ മ​ങ്ക​ര​ത്തൊ​ടി, അ​ബ്​​ദു​ൽ ക​രീം ആ​ലു​വ എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. ച​ട​ങ്ങി​ൽ മ​ല​ർ​വാ​ടി-​ടീ​ൻ​സ് ഇ​ന്ത്യ മെൻറ​ർ​മാ​രും ലി​റ്റി​ൽ സ്കോ​ള​ർ ക​ർ​മ​സ​മി​തി അം​ഗ​ങ്ങ​ളും സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്തു. ഫി​ദ ന​സീ​ഫ സ്വാ​ഗ​ത​വും നി​യാ​സ് നാ​ര​ക​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. https://littlescholar.mediaoneonline.com എ​ന്ന ലി​ങ്ക് മു​ഖേ​ന​യാ​ണ് ര​ജി​സ്​​റ്റ​ർ ചെ​യ്യേ​ണ്ട​ത്.

Tags:    
News Summary - Vijnanotsavam Media One Little Scholar; Registration in Jubail has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.