സൗദിയിൽ തിങ്കളാഴ്ച മുതല്‍ കാലാവസ്ഥക്ക് മാറ്റം

റി​യാ​ദ്: തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ രാ​ജ്യ​ത്തി​​ന്റെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ല്‍ കാ​ലാ​വ​സ്ഥ​ക്ക്​ മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ര്‍ട്ട്. പൊ​ടി​ക്കാ​റ്റും നേ​രി​യ മ​ഴ​യും മ​ഞ്ഞു​വീ​ഴ്ച​യും ത​ണു​പ്പു​മാ​ണ് ഉ​ണ്ടാ​വു​ക.

തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ വെ​ള്ളി​യാ​ഴ്ച വ​രെ മ​ണി​ക്കൂ​റി​ല്‍ 60 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍ഘ്യ​മു​ള്ള കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ട്. ഇ​ത് പൊ​ടി​ക്കാ​റ്റാ​യി രൂ​പ​പ്പെ​ട്ടേ​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വി​ഭാ​ഗം അ​റി​യി​ച്ചു. ത​ബു​ക്ക്, അ​ല്‍ജൗ​ഫ്, ഉ​ത്ത​ര അ​തി​ര്‍ത്തി, ഹാ​ഇ​ല്‍, അ​ല്‍ഖ​സീം, കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ, റി​യാ​ദ്, മ​ക്ക​യു​ടെ​യും മ​ദീ​ന​യു​ടെ​യും ചി​ല ഭാ​ഗ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കാ​റ്റു​വീ​ശു​ക.

തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ തി​ര​മാ​ല ര​ണ്ട​ര മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലെ​ത്തും. ത​ബൂ​ക്ക്, ഹ​ഖ്​​ല്‍, അ​റാ​ര്‍, തു​റൈ​ഫ്, ഖു​റ​യാ​ത്ത്, ത​ബ​ര്‍ജ​ല്‍, അ​ല്‍ഖ​സീം, റി​യാ​ദ്, കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ, വ​ട​ക്ക​ന്‍ മ​ദീ​ന എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നേ​രി​യ മ​ഴ​യും മ​ഞ്ഞു​വീ​ഴ്ച​യു​മു​ണ്ടാ​കും.

Tags:    
News Summary - weather will change in Saudi Arabia from Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.