ജിദ്ദ: സിറിയൻ പ്രതിസന്ധിയെ രാഷ്ട്രീയമായി അഭിസംബോധന ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൽ ഗൈത് പറഞ്ഞു. ഉച്ചകോടിയിൽ സിറിയൻ പ്രസിഡന്റ് ബശ്ശാർ അൽഅസദിനെയും അറബ് ലീഗിലേക്കുള്ള സിറിയയുടെ തിരിച്ചുവരവിനെയും സ്വാഗതം ചെയ്തു. സൗദി അറേബ്യയും ഇറാനും തമ്മിലുള്ള കരാറിനെയും അദ്ദേഹം സ്വാഗതം ചെയ്തു.
അന്താരാഷ്ട്ര ധ്രുവീകരണത്തിന്റെ സമ്മർദങ്ങളെ അഭിമുഖീകരിക്കുന്നതിന് അറബ് താൽപര്യങ്ങൾ പാലിക്കേണ്ടതുണ്ട്. അധിനിവേശ പ്രദേശങ്ങളിൽ അക്രമം ഗണ്യമായി വർധിക്കാൻ അശ്രദ്ധമായ ഇസ്രയേലി നടപടികൾ കാരണമായി. ആഴത്തിലുള്ള തീവ്രവാദത്തിലും വിദ്വേഷത്തിലും അധിഷ്ഠിതമായ അധിനിവേശ സർക്കാറിന്റെ നടപടികളെ നേരിടേണ്ടതിന്റെ ആവശ്യകത അറബ് ലീഗ് സെക്രട്ടറി ജനറൽ ഊന്നിപ്പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.