‘ലീ​പ്​ 2022’ സ​മ്മേ​ള​ന​ത്തി​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ്​​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി ക​മീ​ഷ​ൻ ഗ​വ​ർ​ണ​ർ ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ സ​ഊ​ദ് അ​ൽ​ത​മീ​മി സം​സാ​രി​ക്കു​ന്നു

'വൈ-ഫൈ-ആറ്​ ഇ' സാങ്കേതികവിദ്യ ഉദ്ഘാടനം ചെയ്​തു

ജി​ദ്ദ: ഏ​റ്റ​വും പു​തി​യ ത​ല​മു​റ 'വൈ-​ഫൈ-​ആ​റ്​ ഇ' ​സാ​​ങ്കേ​തി​ക​വി​ദ്യ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. വൈ-​ഫൈ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ നി​ല​വി​ലെ ത​ല​മു​റ​യു​ടെ അ​ഞ്ച്​ മ​ട​ങ്ങ് ​േഡ​റ്റ കൈ​മാ​റ്റ വേ​ഗ​മു​ള്ള​താ​ണി​ത്.

വൈ-​ഫൈ സാ​ങ്കേ​തി​ക​വി​ദ്യ​ക്ക്​ ല​ഭ്യ​മാ​യ മൊ​ത്തം ഫ്രീ​ക്വ​ൻ​സി സ്​​പെ​ക്​​ട്ര​ത്തി​ൽ ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​ക്കാ​ൻ ക​ഴി​യു​ന്ന ലോ​ക​ത്തെ ആ​ദ്യ രാ​ജ്യ​മാ​യി സൗ​ദി അ​റേ​ബ്യ​യെ മാ​റ്റു​ന്ന​തു കൂ​ടി​യാ​ണ്.

പ​​ശ്ചി​മേ​ഷ്യ​യും വ​ട​ക്ക​ൻ ആ​ഫ്രി​ക്ക​യും ഉ​ൾ​പ്പെ​ടു​ന്ന മേ​ഖ​ലാ​ത​ല​ത്തി​ൽ 'ലി​യോ സാ​റ്റ​ലൈ​റ്റ്' ഉ​പ​ഗ്ര​ഹം വ​ഴി ആ​ശ​യ​വി​നി​മ​യ​ത്തി​‍െൻറ ആ​ദ്യ പ​രീ​ക്ഷ​ണ​വും ന​ട​ത്തി. വി​ദൂ​ര പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളാ​ൻ നൂ​ത​ന​വും ഫ​ല​പ്ര​ദ​വു​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ ന​ൽ​കു​െ​ന്ന​ന്ന​താ​ണ്​ ഇ​തി​‍െൻറ സ​വി​ശേ​ഷ​ത. ഇ​ക്ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച മു​ത​ൽ വ്യാ​ഴാ​ഴ്ച വ​രെ റി​യാ​ദി​ൽ ന​ട​ന്ന ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ടെ​ക്‌​നി​ക്ക​ൽ കോ​ൺ​ഫ​റ​ൻ​സി​‍െൻറ (ലീ​പ്​ 2022) ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു ഇ​ത്. വൈ-​ഫൈ-​ആ​റ്​ ഇ ​സാ​ങ്കേ​തി​ക​വി​ദ്യ 2.4 Gbit/s വ​രെ ഉ​യ​ർ​ന്ന ക​ണ​ക്​​ഷ​ൻ വേ​ഗം അ​നു​വ​ദി​ക്കു​മെ​ന്ന്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ്​​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി ക​മീ​ഷ​ൻ ഗ​വ​ർ​ണ​ർ ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ സ​ഊ​ദ് അ​ൽ​ത​മീ​മി വി​ശ​ദീ​ക​രി​ച്ചു.

ആ​ധു​നി​ക ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ അ​വ​ലം​ബി​ക്കു​ന്ന​തി​ൽ മു​ൻ​നി​ര രാ​ജ്യ​മാ​കാ​നും ഇ​തു രാ​ജ്യ​ത്തെ പ്രാ​പ്ത​മാ​ക്കും. ഡി​ജി​റ്റ​ൽ സ​മ്പ​ദ്‌ വ്യ​വ​സ്ഥ​യു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ക​യും വ​ള​ർ​ന്നു​വ​രു​ന്ന വ​യ​ർ​ലെ​സ് സാ​ങ്കേ​തി​ക​വി​ദ്യ​ക​ളി​ലെ നി​ക്ഷേ​പ​ത്തെ പി​ന്തു​ണ​ക്കു​ക​യും ചെ​യ്യും. രാ​ജ്യ​ത്തി​‍െൻറ ജി.​ഡി.​പി​യി​ൽ വൈ-​ഫൈ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ സം​ഭാ​വ​ന നാ​ലി​ര​ട്ടി​യി​ല​ധി​കം വ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. 2021ൽ 4.7 ​ശ​ത​കോ​ടി ഡോ​ള​റി​ൽ​നി​ന്ന് 2030ഓ​ടെ 18 ശ​ത​കോ​ടി ഡോ​ള​റാ​യി ഉ​യ​രും. ലി​യോ സാ​റ്റ​ലൈ​റ്റ് സാ​ങ്കേ​തി​ക​വി​ദ്യ പോ​ലു​ള്ള ഭാ​വി നെ​റ്റ്‌​വ​ർ​ക്കു​ക​ൾ സ്വീ​ക​രി​ക്കാ​ൻ അ​തോ​റി​റ്റി ശ്ര​മി​ച്ചു​വ​രു​ക​യാ​ണ്. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള വി​വി​ധ ആ​ശ​യ​വി​നി​മ​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ക​വ​റേ​ജി​​​‍െൻറ വി​ശ്വ​സ​നീ​യ​മാ​യ വ്യാ​പ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും. ബ​ഹി​രാ​കാ​ശ സ​മ്പ​ദ്‌ വ്യ​വ​സ്ഥ​യി​ൽ​നി​ന്നു​ള്ള രാ​ജ്യ​ത്തി​‍െൻറ നേ​ട്ട​വും വ​ർ​ധി​പ്പി​ക്കു​മെ​ന്നും ടെ​ക്​​നോ​ള​ജി ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Wi-Fi RE technology inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.