ദമ്മാം: തനിമ സാംസ്കാരിക വേദി ദമ്മാം ചാപ്റ്റർ റമദാനിൽ നടത്തിയ റമദാൻ മുസാബഖ വിജ്ഞാനമത്സരത്തിെൻറ ഫലം പ്രഖ്യാപിച്ചു. ഖുർആൻ, റമദാൻ, സകാത് എന്നീ വിഷയങ്ങളിൽ മൂന്നു ഘട്ടങ്ങളിലായി നടത്തിയ മത്സരങ്ങളിൽ നബീല സഈദ്, മുഹമ്മദ് സ്വാലിഹ്, ഫിദ അബ്ദുൽ അസീസ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി. ആദ്യ രണ്ടു റൗണ്ട് മത്സരത്തിൽനിന്ന് ഉയർന്ന മാർക്ക് നേടിയവരെയാണ് ഫൈനൽ മത്സരത്തിലേക്ക് തിരഞ്ഞെടുത്തത്.
ഒരു മാസം നീണ്ടുനിന്ന മത്സരത്തിൽ ഒട്ടേറെ പേർ പങ്കെടുത്തു. ആദ്യ റാങ്ക് ജേതാക്കൾക്ക് പുറമെ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ സക്കീന ത്വൽഹ, ഫാത്തിമ ഇസ്മായിൽ, നാസ്നീൻ സിനാൻ, അനീസ മഹ്ബൂബ്, മുഫീദ സ്വാലിഹ്, മഹ്ബൂബ്, അലവി, ഫൗസിയ, അയ്മൻ സഈദ്, മുഹമ്മദ് ശഫീഖ്, സഅദ ഹനീഫ്, അഖിൽ, മുഹമ്മദ് അഷ്റഫ്, ബിനാൻ ബഷീർ എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.
ഖുർആൻ, റമദാൻ, സകാത് എന്നീ വിഷയങ്ങളിൽ കൂടുതൽ അറിവ് കരസ്ഥമാക്കാൻ മത്സരം സഹായിച്ചതായി മത്സരാർഥികൾ പറഞ്ഞു. തുടർന്നും വ്യത്യസ്തങ്ങളായ വിജ്ഞാനമത്സരങ്ങൾ നടത്തുമെന്ന് തനിമ ഭാരവാഹികൾ അറിയിച്ചു. തനിമ ദമ്മാം സോണൽ പ്രസിഡൻറ് അസ്കർ, സെക്രട്ടറി മുഹമ്മദ് റഫീഖ്, ഭാരവാഹികളായ സലീം ബാബു, ആർ.സി. യാസിർ, കബീർ മുഹമ്മദ്, അംജദ് ഖാൻ, അഷ്കർ ഗനി എന്നിവരുടെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് സമ്മാനദാനം നടത്തി. അർഷദ് അലി, ഹിഷാം, സോഫിയ ഖാദർ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.