??????? ????? ??????? ???????????? (???)

സ്​ത്രീശാക്തീകരണത്തി​െൻറ പാതയിൽ സൗദി വിമാനത്താവളങ്ങളും തുറമുഖങ്ങളും

റിയാദ്​: സ്​ത്രീകൾക്ക്​ കൂടുതൽ സ്വാതന്ത്ര്യവും പരിഗണനയും നൽകി സൗദി അറേബ്യ സൃഷ്​ടിക്കുന്ന പുതിയ വിപ്ലവത്തിൽ പങ്കുചേർന്ന്​ രാജ്യത്തെ വിമാനത്താവളങ്ങളും തുറമുഖങ്ങളും കരയിലെ അതിർത്തി പോസ്​റ്റുകളും. സ്​ത്രീശാക്തീകരണത്തി​​​െൻറ പാതയിൽ മ​ുന്നേറ്റത്തിനൊരുങ്ങുകയാണ്​ ഇവ. അടുത്ത വർഷത്തോടെ എമിഗ്രേഷൻ ഉദ്യോഗസ്​ഥരിൽ 70 ശതമാനവും വനിതകളായി മാറും. സൈനിക റാങ്കിലുള്ള എമിഗ്രേഷൻ ഒാഫിസർ തസ്​തികകളിലേക്ക്​ 760 വനിതകളെ റിക്രൂട്ട്​ ചെയ്​ത്​ അവർക്ക്​ പരിശീലനം ആരംഭിച്ചുകഴിഞ്ഞു. റിയാദ്​, മക്ക, മദീന, ദമ്മാം എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ പരിശീലനം പൂർത്തിയാക്കുന്ന ഇവരെ മുഴുവൻ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കരയിലെ അതിർത്തി പോസ്​റ്റുകളിലും എമിഗ്രേഷൻ ഉദ്യോഗസ്​ഥരായി നിയമിക്കും. യാത്രക്കാരുടെ പാസ്​പോർട്ടുകൾ പരിശോധിച്ച്​ എൻട്രിയും എക്​സിറ്റും അനുവദിക്കുന്നതിന്​ അധികാരമുള്ള ഉദ്യോഗസ്​ഥരായി വനിതകൾ പോർട്ടുകളിലെ എമിഗ്രേഷൻ കൗണ്ടറുകളിൽ നിറയും. അതിന്​ അവരെ പ്രാപ്​തരാക്കാൻ സഹായിക്കുന്ന ​പ്രത്യേക പരിശീലനമാണ്​ നൽകുന്നതെന്ന്​ ജവാസാത്ത്​ (പാസ്​പോർട്ട്​ വിഭാഗം) പരിശീലന വിഭാഗം ഡയറക്​ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഡോ. സാലഹ്​ ബിൻ സഅദ്​ അൽമെർബ പറഞ്ഞു.


കര, കടൽ, വായു മാർഗങ്ങളിലെ രാജ്യത്തി​​​െൻറ മുഴുവൻ കവാടങ്ങളിലും ഏറ്റവും കൂടുതൽ വനിത ഉദ്യോഗസ്​ഥരെ നിയമിച്ച രാജ്യം എന്ന അഭിമാനം താമസിയാതെ തങ്ങൾക്ക്​ സ്വന്തമാകുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ കഴിവും പ്രാപ്തിയും വിനിയോഗിച്ച്​​ വനിത ഉദ്യോഗസ്​ഥർ കേവലം പാസ്​പോർട്ട്​ വിഭാഗത്തെ മാത്രമല്ല രാജ്യത്തെതന്നെയാണ്​ പ്രതിനിധാനം ചെയ്യുന്നതെന്നും രാജ്യത്തേക്ക്​ കടന്നുവരുന്നവരെ ആദ്യം വരവേൽക്കുന്നതും തിരിച്ചുപോകു​േമ്പാൾ രാജ്യത്തിന്​ വേണ്ടി ഗുഡ്​ബൈ പറയുന്നതും അവരാണെന്നും ഡോ. സാലഹ്​ ബിൻ സഅദ്​ അൽമെർബ കൂട്ടിച്ചേർത്തു. പുരുഷന്മാരെപോലെതന്നെ തങ്ങളുടെ കഴിവുകൾ തെളിയിക്കാൻ സ്​ത്രീകൾക്കുള്ള അവകാശത്തെയും സ്വാതന്ത്ര്യത്തെയും ആർക്കും തടയാനാവില്ല. രാജ്യത്തെ എല്ലാ അന്താരാഷ്​ട്ര വിമാനത്താവളങ്ങളും ഇൗ വർഷം മുതൽ സ്​ത്രീശാക്തീകരണത്തി​​​െൻറ കാര്യത്തിൽ വലിയ മാറ്റത്തിനാണ്​ വിധേയമായിക്കൊണ്ടിരിക്കുന്നതെന്നും അടുത്ത വർഷത്തോടെ 70 ശതമാനം ജീവനക്കാരും സ്​ത്രീകളായി മാറുമെന്നും അദ്ദേഹം പറഞ്ഞു.


ഇപ്പോൾ രണ്ടാമത്തെ പരിശീലന പരിപാടിയാണ്​ നടക്കുന്നത്​. ഇൗ വർഷം ആദ്യം റിക്രൂട്ട്​ ചെയ്​ത 299 വനിതകൾ ആദ്യഘട്ടത്തിൽ പരിശീലനം പൂർത്തിയാക്കി ചുമതലയേറ്റെടുത്തുകഴിഞ്ഞു. നിലവിൽ പരിശീലനത്തിലുള്ളവരിൽ 230 പേരെ റിയാദിലെ കിങ്​ ഖാലിദ്​ വിമാനത്താവളത്തിലും 250 പേരെ ജിദ്ദയിലെ കിങ്​ അബ്​ദുൽ അസീസ്​ വിമാനത്താവളത്തിലും 141 പേരെ മദീനയിലെ അമീർ മുഹമ്മദ്​ ബിൻ അബ്​ദുൽ അസീസ്​ വിമാനത്താവളത്തിലും 163 പേരെ ദമ്മാമിനെയും ബഹ്​റൈനെയും ബന്ധിപ്പിക്കുന്ന കിങ്​ ഫഹദ്​ കോസ്​വേയിലും എമിഗ്രേഷൻ വിഭാഗത്തിൽ നിയമിച്ചിരിക്കുകയാണ്​. പരിശീലനം പൂർത്തിയാകുന്ന മുറക്ക്​​ സ്ഥിരനിയമനം നൽകും.

Tags:    
News Summary - womens-airport-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.