റിയാദ്: സൗദി അറേബ്യയിൽ ഇതാദ്യമായി വനിത ഫുട്ബാൾ ലീഗിന് ഒരുക്കം തുടങ്ങി. 24 ടീമുകൾ പെങ്കടുക്കുന്ന ടൂർണമെൻറ് നടത്തിയാണ് സൗദി ചരിത്രം കുറിക്കാനൊരുങ്ങുന്നത്. ചാമ്പ്യൻസ് ട്രോഫിയും അഞ്ചുലക്ഷം സൗദി റിയാലിെൻറ സമ്മാനത്തുകയുമായിരിക്കും സൗദി വിമൻസ് ഫുട്ബാൾ ലീഗ് ജേതാക്കൾക്ക് ലഭിക്കുക. വരുന്ന ചൊവ്വാഴ്ചയാണ് ടൂർണമെൻറിെൻറ കിക്കോഫ്. അറുന്നൂറോളം കളിക്കാരാണ് മത്സരത്തിെൻറ ഭാഗമാവുക. ജിദ്ദ, റിയാദ്, ദമ്മാം ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങൾ ടൂർണമെൻറിൽ അണിനിരക്കുന്നുണ്ട്.
വനിത ലീഗ് ടൂർണമെൻറ് പ്രഖ്യാപനത്തോടെ, മത്സരത്തിന് വലിയ പിന്തുണയാണ് ലോകത്തിെൻറ വിവിധ കോണുകളിൽനിന്ന് സൗദിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. വലിയ ചവടുവെപ്പാണ് തീരുമാനമെന്നും ഫുട്ബാളിലേക്ക് കൂടുതൽ വനിതകളെ കൊണ്ടുവരുന്നതിന് ഇത് സഹായകമാകുമെന്നും സൗദി ഫുട്ബാൾ ടീം കോച്ച് അബ്ദുല്ല അൽയാമി പറഞ്ഞു. മാർച്ചിൽ ആരംഭിക്കാനിരുന്ന ടൂർണമെൻറ് കോവിഡ് മഹാമാരിയെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു. കളിക്കാര്‍ക്ക് പുറമെ, മത്സരത്തിെൻറ നടത്തിപ്പിന് പിന്നിലും വനിതകളുടെ പങ്കാളിത്തമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.