????????????? ??????????? ?????????????????? (??.???.??) ???????????????? ?????????? ??????? ?????? ???????? ???????? ???????? ?????????? ??????????????????????? ?????????????????. ????????? ???????, ???. ?????????????? ?????????? ?????????? ???????

ക്രിയാത്​മകവിചാരങ്ങളുടെ വാതിൽ തുറന്ന്​ ജി.ജി.ഐ ടാലൻറ്​ ലാബ്

ജിദ്ദ: ഗുഡ്​വില്‍ ഗ്ലോബല്‍ ഇനി​ഷ്യേറ്റിവ് (ജി.ജി.ഐ) സംഘടിപ്പിച്ച ടാലൻറ്​ ലാബ് 2019 വിദ്യാര്‍ഥികളുടെ സജീവ പങ്കാള ിത്തവും സംഘാടന മികവുംകൊണ്ട് ശ്രദ്ധേയമായി. ആശയവിനിമയ-രചനാപാടവവും നേതൃശേഷിയും പരിപോഷിപ്പിക്കുക ലക്ഷ്യമിട്ട ാണ്​ പരിപാടി സംഘടിപ്പിച്ചത്​. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്​മാന്‍ ശൈഖ് മുഖ്യാതിഥിയായിരുന് നു. പ്രശസ്ത അറബ് മാധ്യമ പ്രതിഭ ഖാലിദ് അല്‍മഈന വിശിഷ്്ടാതിഥിയായിരുന്നു.മാധ്യമകുലപതിയുമായി സംവാദം’ എന്ന ശീര്‍ഷകത്തില്‍ നടന്ന സെഷനില്‍ ഖാലിദ് അല്‍മഈന സൗദിയിലെ രണ്ട് ഇംഗ്ലീഷ് പത്രങ്ങളുടെ മുഖ്യപത്രാധിപരായിരുന്ന കാല്‍ നൂറ്റാണ്ടി​​െൻറ അനുഭവങ്ങൾ വിദ്യാർഥികൾക്ക്​ മുന്നിൽ ഒാർത്തെടുത്തു.

പ്രയാസകരമായ ഒരു കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോവുന്നതെന്നും മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് വെല്ലുവിളികളെ നേരിടാന്‍ യുവതലമുറയെ പാകപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അല്‍മഈന പറഞ്ഞു. 10 സ്കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികള്‍ക്ക്​ ജിദ്ദ ഇൻറര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു ശിൽപശാല.

സെഷനില്‍ പ​െങ്കടുത്ത അറബ് ന്യൂസ് മാനേജിങ്​ എഡിറ്റര്‍ സിറാജ് വഹാബ് അല്‍മഈനയുടെ മാധ്യമ പ്രവര്‍ത്തനത്തി​​െൻറ ഏടുകള്‍ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തി. കിങ്​ അബ്​ദുല്‍ അസീസ് യൂനിവേഴ്സിറ്റി അധ്യാപകന്‍ ഡോ. ഇസ്മായില്‍ മരിതേരി മോഡറേറ്ററായിരുന്നു. ജലീല്‍ കണ്ണമംഗലം സ്വാഗതം പറഞ്ഞു.

നൈപുണിയും തൊഴിലും 2015നു ശേഷം എന്ന സെഷന് ഡോ. അബ്്ദുസ്സലാം ഉമര്‍ നേതൃത്വം നൽകി. മാധ്യമ പ്രവര്‍ത്തകരായ ഹസന്‍ ചെറൂപ്പ (സൗദി ഗസറ്റ്), രാംനാരായണ്‍ അയ്യ (സൗദി ഗസറ്റ് എക്സിക്യൂട്ടിവ് എഡിറ്റര്‍) എന്നിവര്‍ ക്ലാസെടുത്തു. ശിൽപശാലയുടെ ഭാഗമായി ഇഖ്റഅ് ചാനല്‍ ആസ്ഥാനത്തേക്ക് വിദ്യാര്‍ഥികള്‍ക്ക് യാത്ര സംഘടിപ്പിച്ചു. സമാപന സെഷനിൽ ജി.ജി.ഐ പ്രസിഡൻറ്​ ഡോ. ഇസ്മായില്‍ മരിതേരി അധ്യക്ഷത വഹിച്ചു. ഇഖ്റഅ് ചാനല്‍ മീഡിയ ഡയറക്ടര്‍ നിസാര്‍ അല്‍ അലി, ഇന്ത്യന്‍ സ്കൂള്‍സ് ഹയര്‍ ബോര്‍ഡ് മെംബര്‍ അബ്​ദുല്‍ ഗഫൂര്‍ ഡാനിഷ്, ഇന്ത്യന്‍ സ്കൂള്‍ മാനേജിങ്​ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഗസന്‍ഫര്‍ ആലം, ജിദ്ദ നാഷനല്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ വി.പി മുഹമ്മദലി, അബീര്‍ ഗ്രൂപ് പ്രസിഡൻറ്​ മുഹമ്മദ് ആലുങ്ങല്‍ എന്നിവര്‍ സംസാരിച്ചു. ജി.ജി.ഐ ജനറല്‍ സെക്രട്ടറി ഹസന്‍ ചെറൂപ്പ സ്വാഗതവും പ്രോഗ്രാം ചീഫ് കോഓഡിനേറ്റര്‍ മുസ്തഫ വാക്കാലൂര്‍ നന്ദിയും പറഞ്ഞു. സഹല്‍ കാളമ്പ്രാട്ടില്‍ ഖിറാഅത്ത് നടത്തി.

ആലുങ്ങല്‍ മുഹമ്മദ്, വി.പി മുഹമ്മദലി, ചെമ്പന്‍ അബ്ബാസ്, റഹീം പട്ടര്‍കടവന്‍ (സഹ്റാനി ഗ്രൂപ്), മുല്ലവീട്ടില്‍ സലീം (ലാഹോര്‍ ഗാര്‍ഡന്‍), അര്‍ഷദ് നൗഫല്‍ (ന്യൂ ഗുലൈല്‍ പോളിക്ലിനിക്), വി.പി. സിയാസ് (ഇംപാല ഗ്രൂപ്), മുഹമ്മദ് അബ്​ദുല്‍ റസാഖ് (റെഹേലി പോളിക്ലിനിക്) എന്നിവരെ ആദരിച്ചു. ഹസന്‍ സിദ്ദീഖ് ബാബു, ഇസ്ഹാഖ് പൂണ്ടോളി, കബീര്‍ കൊണ്ടോട്ടി, സാദിഖലി തുവ്വൂര്‍, എ.പി.എ ഗഫൂര്‍, അബ്​ദുറഹ്​മാന്‍ കാളമ്പ്രാട്ടില്‍, നൗഫല്‍ പാലക്കൊട്ട്, ഇബ്രാഹിം ശംനാട്, അരുവി മോങ്ങം, ഗഫൂര്‍ കൊണ്ടോട്ടി, പി.എം മുര്‍തള, അഷ്റഫ് പട്ടത്തില്‍, മന്‍സൂര്‍ വണ്ടൂര്‍, കെ.ടി മുസ്തഫ പെരുവള്ളൂര്‍ എന്നിവര്‍ നേതൃത്വം നൽകി.

Tags:    
News Summary - workshop-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.