ജിദ്ദ: ജിദ്ദ ചരിത്ര മേഖല വികസനത്തിന് ശിൽപശാല സംഘടിപ്പിച്ചു. ഗവർണറേറ്റ് വികസന സഹായ ഏജൻസി, ജിദ്ദ മുനിസിപ്പാലിറ്റി, ടൂറിസം അതോറിറ്റി എന്നീ വകുപ്പുകൾ ചേർന്ന് സംഘടിപ്പിച്ച ശിൽപശാല മക്ക ഡെപ്യൂട്ടി ഗവർണർ അമീർ അബ്ദുല്ല ബിൻ ബന്ദർ ഉദ്ഘാടനം ചെയ്തു. 21 ഒാളം വകുപ്പുകൾ പെങ്കടുത്തു. ഹിസ്റ്റോറിക്കൽ മേഖലയുടെ വികസനത്തിനും സംരക്ഷണത്തിനും പ്രദേശത്തെ പുരാതന കെട്ടിട ഉടമകളുടെ പങ്കാളിത്വം ശക്തിപ്പെടുത്തുക, വിവിധ ഗവർണമെൻറ് വകുപ്പുകളുമായി സഹകരിച്ച് മേഖലയെ ഏറ്റവും മികച്ചരീതിയിൽ വികസിപ്പിക്കുക, അതിനാവശ്യമായ പദ്ധതികൾ നടപ്പാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് ശിൽപ ശാല സംഘടിപ്പിച്ചത്.
മേഖലയുടെ വികസനത്തിനും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും വിവിധ വകുപ്പുകൾക്ക് കീഴിൽ ആവിഷ്കരിച്ച പദ്ധതികൾ ശിൽപശാലയിൽ പരിചയപ്പെടുത്തി. സ്ഥലത്ത് നടത്തേണ്ട പരിപാടികളും പ്രദർശനങ്ങളും ചർച്ച ചെയ്തു. ശിൽപശാലയിൽ ഉയർന്നു വരുന്ന ശിപാർശകർ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.