ജിദ്ദ: ട്രാക്കോമ ഇല്ലാതാക്കുന്നതിൽ വിജയം വരിച്ചതിന് സൗദി ആരോഗ്യ മന്ത്രി ഫഹദ് അബ്ദുൾറഹ്മാൻ അൽജലാജിലിന് ലോകാരോഗ്യ സംഘടന ഡയക്ടർ ജനറൽ ഡോ. ടെഡ്രോസ് ഗെബ്രിയേസസിന്റെ അഭിനന്ദന കത്ത് ലഭിച്ചു. ലോകാരോഗ്യ സംഘടനയുമായി സഹകരിക്കുന്ന കേന്ദ്രമെന്ന നിലയിൽ ആരോഗ്യ പട്ടണ പ്രോഗ്രാമിന് അംഗീകാരം നൽകിക്കൊണ്ടുള്ള സമാനമായ കത്തും മന്ത്രിക്ക് ലഭിച്ചു.
ലോകാരോഗ്യ സംഘടന നിശ്ചയിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും ആവശ്യകതകളും പൂർത്തിയാക്കിയ ശേഷമാണ് രാജ്യത്ത് നിന്ന് ട്രാക്കോമ ഇല്ലാതാക്കുക എന്ന ലക്ഷ്യം സൗദി അറേബ്യ നേടിയിരിക്കുന്നത്. ആരോഗ്യകരമായ ഒരു സമൂഹത്തിലേക്ക് എത്തുന്നതിനുള്ള തന്ത്രങ്ങൾ കൈവരിക്കുന്നതിന് പകർച്ചവ്യാധികൾ ഇല്ലാതാക്കാൻ മന്ത്രാലയം ഇപ്പോഴും ശ്രമങ്ങൾ നടത്തിവരികയാണ്. അന്ധതയ്ക്ക് കാരണമാകുന്ന പകർച്ചവ്യാധിയാണ് ട്രാക്കോമയെന്ന് ലോകാരോഗ്യ സംഘടന സൂചിപ്പിച്ചു.
ലോകമെമ്പാടുമുള്ള ഏകദേശം 19 ലക്ഷം ആളുകളുടെ അന്ധതയ്ക്കും കാഴ്ച വൈകല്യത്തിനും ഇത് കാരണമാണ്. 2019 മുതൽ ട്രക്കോമ രോഗത്തിൽ നിന്നുള്ള മുക്തി നേടാനുള്ള പദ്ധതി സൗദി അറേബ്യ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലെയും ഗവർണറേറ്റുകളിലെയും എല്ലാ ആരോഗ്യ കേന്ദ്രങ്ങളും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.