റിയാദ്: കേളി കലാസാംസ്കാരികവേദിയുടെ സാംസ്കാരിക വിഭാഗം സംഘടിപ്പിച്ച സെമിനാർ ‘ഇ.എം.എസിന്റെ ലോകം’ സി.പി.എം മലപ്പുറം ജില്ല കമ്മിറ്റി അംഗം പ്രഫ. എം.എം. നാരായണൻ ഉദ്ഘാടനം ചെയ്തു. ഫ്യൂഡലിസത്തിന്റെ വിത്തുകൾ ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നുവെന്നും ഉയർന്ന ചിന്തയും നാം നേടിയെടുത്ത അനുഭവജ്ഞാനവും പ്രായോഗികവത്കരിച്ചാൽ മാത്രമേ ഇത്തരം പ്രതിസന്ധികളെ മറികടക്കാൻ കഴിയൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ കേന്ദ്ര സാംസ്കാരിക കമ്മിറ്റി ചെയർമാൻ വിനയൻ ആമുഖ പ്രഭാഷണം നടത്തി. മോഡറേറ്ററായ സാംസ്കാരിക കമ്മിറ്റി അംഗം കെ.ടി.എം. ബഷീർ മദ്രാസ് ഗവൺമെൻറ് അടിച്ചേൽപിച്ച കരിനിയമം പിൻവലിച്ചതിനെക്കുറിച്ച് വിശദീകരിക്കുകയും വർത്തമാന കാലത്ത് വന്നുകൊണ്ടിരിക്കുന്ന കിരാത നിയമങ്ങളെ സദാ ബോധവാന്മാരായിരിക്കണം എന്ന് ആഹ്വാനംചെയ്യുകയും ചെയ്തു.
സാംസ്കാരിക കമ്മിറ്റി ജോയൻറ് സെക്രട്ടറി മൂസ കൊമ്പൻ വിഷയത്തെ സംബന്ധിച്ച് പ്രബന്ധം അവതരിപ്പിച്ചു. കേന്ദ്ര രക്ഷാധികാരി കമ്മിറ്റി അംഗം ടി.ആർ. സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്രകമ്മിറ്റി അംഗം സുരേഷ് ലാൽ, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, സാംസ്കാരിക കമ്മിറ്റി അംഗം ഫൈസൽ, ഷബി അബ്ദുസ്സലാം എന്നിവർ സെമിനാറിൽ സംസാരിച്ചു. സാംസ്കാരിക കമ്മിറ്റി കൺവീനർ ഷാജി റസാഖ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.