യാംബു: യാംബു ഗവർണറേറ്റിലെ സ്വദേശി യുവതീയുവാക്കളുടെ വിവിധ സംരംഭകത്വ പദ്ധതികൾക്ക് പിന്തുണയുമായി യാംബു ഗവർണർ. സൗദി യുവതീയുവാക്കൾ തുടങ്ങിയ വിവിധ പ്രോജക്ടുകളും കരകൗശല വസ്തുക്കൾ വിതരണം ചെയ്യുന്ന ചെറുകിട സ്ഥാപനങ്ങളും യാംബു ഗവർണർ സഹദ് ബിൻ മർസൂഖ് അൽ സുഹൈമി, യാംബു ചേംബർ ഓഫ് കോമേഴ്സ് ചെയർമാൻ അഹമ്മദ് അൽ ശഖ്ദലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം സന്ദർശിച്ചു. ഒരു പ്രദേശത്തിന്റെ വികസനംതന്നെ അവിടെയുള്ള ചെറുകിട -ഇടത്തരം സ്ഥാപനങ്ങളുടെ കൂടി പങ്കാളിത്തം കൊണ്ടാണെന്നും പ്രദേശത്തിന്റെ മുഖച്ഛായതന്നെ മാറ്റാൻ സംരംഭകത്വ വികസന പദ്ധതികൾ വഴി സാധ്യമാകുമെന്നും ഗവർണർ പറഞ്ഞു.
വാണിജ്യ രംഗത്തുള്ള തങ്ങളുടെ പ്രോജക്ടുകൾ വികസിപ്പിക്കാനും കൂടുതൽ ജനകീയമാക്കാനും ശ്രമിക്കണമെന്ന് യുവതീയുവാക്കളോട് ഗവർണർ അഭ്യർഥിച്ചു. രാജ്യത്തിന്റെ പുരോഗതിക്കും സാമ്പത്തിക വളർച്ചക്കും സ്വദേശികളുടെ തൊഴിൽ മേഖലയിലെ ശാക്തീകരണത്തിനും സംരംഭകത്വ വികസന പദ്ധതികൾക്ക് എല്ലാവിധ പ്രോത്സാഹനവും പിന്തുണയും നൽകുമെന്നും ഗവർണർ സന്ദർശന വേളയിൽ നടന്ന സംഗമത്തിൽ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.