യാം​ബു മ​ല​ബാ​ർ എ​ഫ്.​സി അ​റാ​ട്കോ സൂ​പ്പ​ർ ക​പ്പ് സീ​സ​ൺ 2 ലോ​ഗോ പ്ര​കാ​ശ​നം

യാം​ബു: ഈ ​മാ​സം 26, 27 തീ​യ​തി​ക​ളി​ൽ യാം​ബു​വി​ൽ ന​ട​ക്കു​ന്ന 17ാമ​ത് സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ് ‘അ​റാ​ട്കോ സൂ​പ്പ​ർ ക​പ്പ് സീ​സ​ൺ 2’ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. കെ.​എം.​സി.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​റാ​ട്കോ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ബ്​​ദു​ൽ ഹ​മീ​ദ് സ്വി​ച്ച് ഓ​ൺ ചെ​യ്ത് ലോ​ഗോ പ്ര​കാ​ശ​നം ന​ട​ത്തി. യാം​ബു​വി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പ്ര​മു​ഖ ടീ​മു​ക​ൾ മാ​റ്റു​ര​ക്കു​ന്ന ടൂ​ർ​ണ​മെൻറി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന ‘ല​ക്കി ഡ്രോ ​കൂ​പ്പ​ൺ’ ഉ​ദ്‌​ഘാ​ട​ന​വും ച​ട​ങ്ങി​ൽ ന​ട​ന്നു.

മ​ല​ബാ​ർ എ​ഫ്.​സി ടൂ​ർ​ണ​മെൻറ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബ​ഷീ​ർ തൂ​ത, ക​ൺ​വീ​ന​ർ മു​ബാ​റ​ക്, റീം ​അ​ൽ ഔ​ല ക്യാ​മ്പ് മാ​നേ​ജ​ർ ഫി​റോ​സ് എ​ന്നി​വ​രി​ൽ​നി​ന്ന് ഫോ​ർ​മു​ല അ​റേ​ബ്യ മാ​നേ​ജ​ർ അ​ബ്​​ദു​ൽ ഗ​ഫൂ​ർ ആ​ദ്യ കൂ​പ്പ​ൺ സ്വീ​ക​രി​ച്ചു.

യാം​ബു​വി​ലെ വി​വി​ധ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, കാ​യി​ക സം​ഘ​ട​ന നേ​താ​ക്ക​ളും ഫു​ട്ബാ​ൾ പ്രേ​മി​ക​ളും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ടൂ​ർ​ണ​മെൻറ്​ വൈ​സ് ചെ​യ​ർ​മാ​ൻ അ​ബ്ബാ​സ്, അ​നീ​സ്, ഹ​നീ​ഫ, സ​ലിം, ഫ​ർ​ഹാ​ൻ മോ​ങ്ങം, ഷാ​നി​ൽ ബാ​വ, സ​മീ​ർ ബാ​ബു, അ​ൻ​വ​ർ, അ​ഷ്‌​റ​ഫ്, ഷ​ഫീ​ഖ്, ബ​ഷീ​ർ, ജ​സീ​ർ, സ​ഹീ​ർ, ഹ​മീ​ദ് കൊ​ക്ക​ച്ചാ​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. യാ​സി​ർ കൊ​ന്നോ​ല ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Yambu Malabar FC Aratco Super Cup Season 2 Logo Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-02 04:06 GMT
access_time 2024-09-02 03:57 GMT