റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് ലക്ഷ്യമാക്കി വന്ന ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന വിജയകരമായി തകര്‍ത്തു. ദക്ഷിണ റിയാദിലെ അഹ്മദിയ, സുവൈദി എന്നിവിടങ്ങളില്‍ ആകാശത്തുവെച്ച് സൗദിയുടെ മിസൈല്‍ പ്രതിരോധ സംവിധാനമാണ് ആക്രമണം നിഷ്ഫലമാക്കിയതെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം. വലിയ സ്േഫാടനശബ്ദം നഗരത്തിൽ അനുഭവപ്പെട്ടു. ആകാശത്ത് മിസൈൽ തകർക്കുന്നതിെൻറ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു. ആളപായമോ നാശനഷ്ടമോ ഇല്ലെന്ന് അധികൃതർ അറിയിച്ചു.
ആക്രമണത്തിെൻറ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തു. രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് റിയാദ് ലക്ഷ്യമാക്കി ഹൂതി മിസൈലാക്രമണം. കഴിഞ്ഞ നവംബർ നാലിനാണ് റിയാദ് വിമാനത്താവളം ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ ആക്രമണമുണ്ടായത്. അന്നും സൗദിയുടെ പ്രതിരോധസംവിധാനം മിസൈൽ ആകാശത്തുവെച്ച് തകർത്തിട്ടു. മിസൈലുകൾ ഇറാൻ നിർമിതമാണെന്ന് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.