മലപ്പുറം സ്വദേശിയായ യുവാവിനെ ജിദ്ദയിൽ കാണാതായി

ജിദ്ദ: മലപ്പുറം തിരൂർ കാരത്തൂർ സ്വദേശിയായ ആഷിഖ് എന്ന യുവാവിനെ ജിദ്ദയിൽനിന്ന് കാണാതായതായി സുഹൃത്തുക്കൾ അറിയിച്ചു. ജിദ്ദയിൽ ബഖാലകളിൽ സാധനങ്ങൾ വിതരണം ചെയ്യുന്ന ജോലി ചെയ്തിരുന്ന ആഷിഖിനെ കുറിച്ച് നാലു ദിവസമായി ഒരു വിവരവുമില്ലെന്നാണ് പരാതി.

യുവാവിെൻറ 0533490943 എന്ന ഫോൺ നമ്പർ പ്രവർത്തനരഹിതമാണെന്ന് സ്ഥാപന അധികൃതരും അറിയിച്ചു. നേരത്തേ യാംബുവിലും ജോലി ചെയ്തിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും യുവാവിനായി തിരച്ചിൽ നടത്തുന്നുണ്ട്. ആഷിഖിനെ കുറിച്ചുള്ള എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0592720100 എന്ന ഫോൺ നമ്പറിൽ അറിയിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - Young man from Malappuram gone missing in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.