ഷാർജ: ശീതകാല അവധി ആഘോഷിക്കാൻ രാജ്യംവിട്ടു പോയ ഷാർജയിലെ വിദ്യാർഥികൾ കാമ്പസുകളിലേക്ക് മടങ്ങുന്നതിനുമുമ്പ് 14 ദിവസത്തെ ക്വാറൻറീനിൽ കഴിയണമെന്ന് അധികൃതർ അറിയിച്ചു.
സ്കൂളുകളിലേക്ക് മടങ്ങുമ്പോൾ പി.സി.ആർ നെഗറ്റിവ് പരിശോധനഫലം ഹാജരാക്കുകയും വേണമെന്ന് അധികൃതർ അറിയിച്ചു. ഷാർജയിലെ സ്വകാര്യ സ്കൂളുകൾക്ക് രണ്ടാഴ്ചത്തെ വിദൂര പഠനത്തോടെ ക്ലാസുകൾ പുനരാരംഭിക്കാനുള്ള ഓപ്ഷൻ നൽകിയിട്ടുണ്ട്. കിൻറർഗാർട്ടൻ മുതൽ ഗ്രേഡ് 12 വരെയുള്ള എല്ലാ വിദ്യാർഥികൾക്കും 100 ശതമാനം വിദൂര പഠനം രണ്ടാഴ്ച നടപ്പാക്കുമെന്ന് സ്വകാര്യ അമേരിക്കൻ സ്കൂൾ ഡയറക്ടർ പറഞ്ഞു. ഹൈബ്രിഡ് പഠനവും ക്ലാസുകളിലും ചേരുന്ന വിദ്യാർഥികൾ ജനുവരി 17നായിരിക്കും കാമ്പസിലേക്ക് മടങ്ങിയെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.