ഷാര്‍ജയില്‍ നിന്ന് മംഗളൂരുവിലേക്ക് ജെറ്റ് എയര്‍വേയ്സിന്‍െറ പുതിയ സര്‍വീസ്

ദുബൈ: ജെറ്റ് എയര്‍വേയ്സ് ഷാര്‍ജയില്‍ നിന്ന് മംഗളൂരുവിലേക്ക് പുതിയ സര്‍വീസ് തുടങ്ങി. അബൂദബി, ദുബൈ എന്നിവിടങ്ങളില്‍ നിന്ന് ഇപ്പോള്‍ ജെറ്റ് സര്‍വീസ് നടത്തുന്നുണ്ട്.
ഷാര്‍ജയില്‍ നിന്ന് കൂടി സര്‍വീസ് തുടങ്ങുന്നതോടെ ഉത്തര കേരളത്തിലെ പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകും. 9W 503 നമ്പര്‍ വിമാനം ദിവസവും ഷാര്‍ജയില്‍ നിന്ന് ഉച്ചക്ക് 12.45ന് പുറപ്പെട്ട് 6.55ന് മംഗളൂരുവിലത്തെും. തിരിച്ചുള്ള 9W 504 വിമാനം രാവിലെ 9.30ന് പുറപ്പെട്ട് 11.45ന് ഷാര്‍ജയിലത്തെും.
ഉദ്ഘാടന സര്‍വീസ് പ്രമാണിച്ച് 1144 ദിര്‍ഹമിന്‍െറ റിട്ടേണ്‍ ടിക്കറ്റ് ഓഫര്‍ ജെറ്റ് എയര്‍വേയ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. ബോയിങ് 737- 800 വിമാനമായിരിക്കും ഈ റൂട്ടില്‍ സര്‍വീസ് നടത്തുക. പ്രീമിയര്‍, ഇക്കണോമി ക്ളാസുകള്‍ ഉണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.