ദുബൈ: വേനലവധി കഴിഞ്ഞ് സ്കൂളുകള്‍ തുറക്കുന്ന വേളയില്‍ സ്റ്റേഷണറി സാധനങ്ങളുടെ വില കൂട്ടി വില്‍ക്കാന്‍ ശ്രമിക്കുന്ന കടയുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ദുബൈ സാമ്പത്തിക വികസന വകുപ്പ് മുന്നറിയിപ്പ് നല്‍കി. നേരത്തെ നിശ്ചയിച്ച വിലക്ക് മാത്രമേ ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ പാടുള്ളൂ. വില കൂട്ടി വില്‍ക്കുന്നവരെ കണ്ടത്തൊന്‍ വിപണിയില്‍ പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
ആവശ്യക്കാര്‍ കൂടുതലത്തെുമ്പോള്‍ ചില കടക്കാര്‍ വില കൂട്ടി വില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് സാമ്പത്തിക വികസന വകുപ്പ് ഉപഭോക്തൃ സംരക്ഷണ വിഭാഗം ഡയറക്ടര്‍ അഹ്മദ് അല്‍ അവാദി പറഞ്ഞു. വില വര്‍ധിപ്പിക്കണമെങ്കില്‍ വകുപ്പില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങണം. ഓരോ ഉല്‍പന്നങ്ങളുടെയും വില കടയില്‍ പ്രദര്‍ശിപ്പിക്കണം.
പരിശോധനാ വേളയില്‍ നിയമലംഘനം കണ്ടത്തെിയാല്‍ കടയുടമകള്‍ക്ക് പിഴ ചുമത്തും. വില കൂട്ടി വില്‍ക്കുന്നതായി ഉപഭോക്താക്കള്‍ പരാതി നല്‍കിയാലും നടപടിയുണ്ടാകും. ഒരു കാരണവശാലും ഉപഭോക്താക്കള്‍ അധിക തുക നല്‍കാന്‍ പാടില്ല. അധികം പണം ഈടാക്കുന്നുവെന്ന് കണ്ടാല്‍ സാമ്പത്തിക വികസന വകുപ്പിന്‍െറ 600545555 എന്ന നമ്പറില്‍ വിവരമറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.