ശൈഖ് മുഹമ്മദ് അലിക്ക് ഇസ്ലാമിക  വ്യക്തിത്വ പുരസ്കാരം

ദുബൈ: ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ 2016ലെ ഇസ്ലാമിക വ്യക്തിത്വ പുരസ്കാരത്തിന്  പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനും അധ്യാപകനുമായ ശൈഖ് മുഹമ്മദ് അലി ബിന്‍ അല്‍ ശൈഖ്  അബ്ദുറഹ്മാന്‍ സുല്‍ത്താന്‍ അല്‍ ഉലമയെ തെരഞ്ഞെടുത്തു. 
ലോക വ്യാപകമായി ശിഷ്യഗണങ്ങളുള്ള 96കാരനായ ശൈഖ് മുഹമ്മദ് അലി കേരളത്തിലെ പണ്ഡിതന്മാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. ചൊവ്വാഴ്ച രാത്രിയാണ് 20ാമത്  ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം ബൂമില്‍ഹ വാര്‍ത്താസമ്മേളനത്തില്‍ പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചത്. 
1920 ല്‍ ജനിച്ച ശൈഖ് മുഹമ്മദ് അലി ബിന്‍ അല്‍ ശൈഖ്  അബ്ദുറഹ്മാന്‍ സുല്‍ത്താന്‍ അല്‍ ഉലമ നന്നേ ചെറുപ്പത്തിലേ ഖുര്‍ആന്‍ മന:പാഠമാക്കി. പിതാവ് വിഖ്യാത പണ്ഡിതനും സുല്‍ത്താന്‍ അല്‍ ഉലമ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്ത ഇമാം അബ്ദുറഹ്മാന്‍ ബിന്‍ യൂസഫായിരുന്നു ഗുരു. ഉപരി പഠനത്തിനായി പിന്നീട് ഇന്ത്യയിലേക്കും അവിടെ നിന്ന് കൈറോയിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയിലേക്കും പോയി. യു.എ.ഇയില്‍ തിരിച്ചത്തെിയ ശേഷം പിതാവ് സ്ഥാപിച്ച റഹ്മാനിയ സ്കൂളില്‍ അറബികും ശരിഅ: ശാസ്ത്രവും പഠിപ്പിക്കുകയായിരുന്നു. പിതാവിന്‍െറ നിര്യാണത്തെതുടര്‍ന്ന് റഹ്മാനിയ സ്കൂളിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്ത ശൈഖ് മുഹമ്മദ് അലി 40 വര്‍ഷത്തിലേറെ ഇവിടെ അധ്യാപനം നടത്തി.ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് അദ്ദേഹത്തിന്‍െറ കീഴില്‍ പഠിച്ച് ലോകമെങ്ങും മത രംഗത്ത് ഉന്നത സേവനത്തിന് പ്രാപ്തരായത്. പിന്നീട് വിദ്യാലയത്തിന്‍െറ പേര് സുല്‍ത്താന്‍ അല്‍ ഉലമ സ്കൂള്‍ ഫോര്‍ റിലിജ്യസ് സയന്‍സ് എന്നാക്കി മാറ്റി. ഇന്ന് ഇസ്ലാമിക ശാസ്ത്ര രംഗത്തെ ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖ സ്ഥാപനങ്ങളിലൊന്നാണിത്. അധ്യാപനത്തിനിടയിലും അദ്ദേഹം ദിവസവും വൈകിട്ട് പൊതുജനങ്ങളുടെ സംശയനിവാരണത്തിന് പ്രത്യേക സമയം തന്നെ നീക്കിവെക്കുന്നു. ജീവ കാരുണ്യരംഗത്തും ഏറെ സജീവമായ ശൈഖ് മുഹമ്മദ് അലി 200 ഓളം ചാരിറ്റി പദ്ധതികളില്‍ പങ്കാളിയാണ്. പള്ളികളും കോളജുകളും സ്കൂളുകളും ആശുപത്രികളും ഖുര്‍ആന്‍ പഠന കേന്ദ്രങ്ങളുമെല്ലാം ഇതിലുള്‍പ്പെടുന്നു. പാവങ്ങളെ സഹായിക്കുന്നതിലും അദ്ദേഹം മുന്‍പന്തിയിലാണ്. 70 ലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. പല പുസ്തകങ്ങളും ആധികാരിക ഗ്രന്ഥങ്ങളായി കണക്കാക്കി വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.