ദുബൈ: നേരത്തെ തട്ടിപ്പ് നടത്തി രക്ഷപ്പെട്ടയാള്‍ യാദൃശ്ചികമായി തട്ടിപ്പിനിരയായ ആളുടെ പിടിയിലായി. തട്ടിപ്പിനിരയായ ടാക്സി ഡ്രൈവറാണ് മുന്‍പ് തന്നെ പറ്റിച്ചു കടന്നു കളഞ്ഞ ഏഷ്യന്‍ വംശജനെ പിടികൂടിയത്. മുന്‍പ് ടാക്സിയില്‍ കയറിയ അവസരത്തിലാണ് ഇയാള്‍ ഡ്രൈവരെ കബളിപ്പിച്ചത്. യാത്രക്കിടെ ഒരു സ്ഥലത്ത് വാഹനം നിര്‍ത്താന്‍ ഇയാള്‍ ആവശ്യപ്പെട്ടു. പഴ്സ് മറന്നു പോയെന്നു പറഞ്ഞ ഇയാള്‍ ചില സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന ഡ്രൈവറുടെ കയ്യില്‍ നിന്ന് 200 ദിര്‍ഹം വാങ്ങി. സംശയം തോന്നാതിരിക്കാന്‍ ഡ്രൈവര്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കിയ ശേഷമാണ് ഇയാള്‍ പോയത്.
ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം യാത്രക്കാരന്‍ തിരിച്ചു വരില്ളെന്ന് ബോധ്യപ്പെട്ട ഡ്രൈവര്‍ ഫോണ്‍ നോക്കിയപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി ബോധ്യമായത്. ഉപയോഗശൂന്യമായ ഫോണായിരുന്നു അത്. തുടര്‍ന്നു അര്‍രിഫാഅ പൊലീസ് സ്റ്റേഷനില്‍ ഡ്രൈവര്‍ പരാതി നല്‍കി.
പിന്നീട് തന്നെ കബളിപ്പിച്ചയാള്‍ ഒരു ഹോട്ടലിലേക്ക് കയറി പ്പോകുന്നത് ഡ്രൈവര്‍ യാദൃശ്ചികമായി കണ്ടു. ഉടന്‍ ഹോട്ടല്‍ കാവല്‍ക്കാരനെ വിവരം ധരിപ്പിക്കുകയും ഇയാളുടെ സഹായത്തോടെ തട്ടിപ്പുകാരനെ പിടികൂടി പോലീസില്‍ എല്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.