ഷാര്‍ജ: വ്യാജ പേരില്‍ സ്ത്രീ ദല്ലാളായി ചമഞ്ഞ് ആളുകളെ കബളിപ്പിച്ചിരുന്ന യുവാവ് പോലീസ് പിടിയിലായി. 'ഉമ്മു റീം' എന്ന പേരിലാണ് 20 വയസ്സുകാരനായ ഇയാള്‍ ആളുകളെ കബളിപ്പിച്ചിരുന്നത്. വിവാഹത്തിനായി അനുയോജ്യരായ ഇണകളെ ബന്ധപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് കൊമോറോസുകാരനായ ഇയാള്‍ പണം തട്ടിയത്.
സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. വിവാഹം കഴിക്കാനാഗ്രഹിക്കുന്ന ധാരാളം പേരുടെ വിവരങ്ങള്‍ തന്‍െറ പക്കലുണ്ടെന്നു ധരിപ്പിച്ചാണ് ഇയാള്‍ ഇരകളെ വലയിലാക്കുന്നത്. തുടര്‍ന്ന് സേവനം ആഗ്രഹിക്കുന്നവരില്‍ നിന്ന് മുന്‍കൂര്‍ തുക കൈപ്പറ്റുന്നു.
ഷാര്‍ജയില്‍ ഇയാളുടെ വഞ്ചനക്കിരയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് ആളെ പിടികൂടാന്‍ സഹായിച്ചത്. യുവതിക്ക് ചേരുന്ന വരനെ കണ്ടത്തൊമെന്നു വാക്ക് നല്‍കി മോഹിപ്പിച്ച ശേഷം എക്സ്ചേഞ്ച് വഴി പണമയക്കാന്‍ ആവശ്യപ്പെട്ടു. പണം കൈപറ്റിയ ശേഷം ഇയാളെക്കുറിച്ച ഒരു വിവരവും ലഭ്യമായില്ല. ഇതില്‍ സംശയം തോന്നിയ യുവതി ഷാര്‍ജ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
യു.എ.ഇ സ്വദേശികളെയും ഗള്‍ഫ് പൗരന്മാരെയുമാണ് ഇയാള്‍ പ്രധാനമായും പറ്റിച്ചിരുന്നത്. ഇയാളുടെ ആവശ്യ പ്രകാരം എക്സ്ചേഞ്ച് വഴി ഇവര്‍ അയച്ചിരുന്ന പണം തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തതിനാല്‍ മാതാവ് മുഖേനയാണ് പിന്‍വലിച്ചിരുന്നത്.
കുറ്റ സമ്മതം നടത്തിയ ഇയാളെ പ്രോസിക്യുഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.