ദുബൈ: എമിറേറ്റിലെ പൗരന്മാർക്ക് വീട് നിർമിക്കുന്നതിന് ദുബൈ മുനിസിപ്പാലിറ്റി 3,200 പ്ലോട്ടുകൾ അനുവദിച്ചു. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. പൗരന്മാർക്ക് ഏറ്റവും മികച്ച ജീവിത സാഹചര്യം സൃഷ്ടിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് നടപടി സ്വീകരിച്ചത്.
ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാനിന് അനുസൃതമായ രീതിയിലാണ് ഭവനനിർമാണത്തിനുള്ള പ്ലോട്ടുകൾ നിർണയിച്ചിട്ടുള്ളത്. അനുവദിച്ച സ്ഥലങ്ങളിലെല്ലാം അടിസ്ഥാന സൗകര്യങ്ങളും വിനോദ കേന്ദ്രങ്ങളുമെല്ലാം ഉറപ്പുവരുത്തിയിട്ടുണ്ട്. ആഗോള തലത്തിലെ ഏറ്റവും മികച്ച ഗുണനിലവാരം ഉറപ്പുവരുത്തിയാണ് പൗരന്മാർക്ക് താമസകേന്ദ്രങ്ങൾ അനുവദിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.