സുരേഷ് ബാബു

44 വര്‍ഷം നീണ്ട ഗള്‍ഫ് ജീവിതം: സുരേഷ് ബാബു കുറുമ്പൂര്‍ നാട്ടിലേക്ക്

ദുബൈ: നാലര പതിറ്റാണ്ടടുത്ത ഗള്‍ഫ് ജീവിതം മതിയാക്കി ചാവക്കാട് സ്വദേശി സുരേഷ് ബാബു കുറുമ്പൂര്‍ നാട്ടിലേക്ക്.1976ല്‍ യു.എ.ഇയി െലത്തിയ ബാബു ലോണ്‍ട്രിയിലാണ് ഗള്‍ഫ് ജീവിതം തുടങ്ങിയത്. പിന്നീട് വിവിധ മേഖലകളിലെ പ്രവര്‍ത്തനത്തിന് ശേഷം ടാക്സിയില്‍ ഡ്രൈവറായി. ഷാര്‍ജ, ദുബൈ ടാക്സികളിലെ തുടര്‍ച്ചയായ 29 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് പ്രവാസ ജീവിതം അവസാനിപ്പിക്കുന്നത്.

ചാവക്കാട് കോഴിക്കുളങ്ങര നിവാസികളുടെ യു.എ.ഇയിലെ കൂട്ടായ്മയായ കെ.ജി.ഒ രൂപവത്കരണത്തില്‍ മുന്‍കൈയെടുത്തവരില്‍ ഒരാളാണ് ബാബുവെന്ന് ഭാരവാഹികള്‍ പറഞ്ഞു. കൂട്ടായ്മയുടെ ജീവകാരുണ്യ സാംസ്കാരിക പരിപാടികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച ബാബുവിന് കെ.ജി.ഒ യാത്രയയപ്പ് നല്‍കി. കെ.ജി.ഒയുടെ ഉപഹാരം ഭാരവാഹികള്‍ ബാബുവിന് സമ്മാനിച്ചു. ജീവിതസൗഭാഗ്യങ്ങള്‍ നല്‍കിയ യു.എ.ഇ ഭരണാധികാരികള്‍ക്കും ഷാര്‍ജ, ദുബൈ ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ക്കും നന്ദി പ്രകാശിപ്പിച്ചാണ് ബാബുവി​െൻറ മടക്കം. ചാവക്കാട് മുനിസിപ്പാലിറ്റി കൗണ്‍സിലറായ രാജലക്ഷ്മിയാണ് ബാബുവി​െൻറ ഭാര്യ. ഭാസ്കരന്‍ പിതാവും നളിനി മാതാവുമാണ്. മക്കള്‍: വിഷ്ണു, വിനു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.