രണ്ടാംഘട്ടത്തിൽ യു.എ.ഇയിൽനിന്ന്​ കേരളത്തിലേക്ക്​ ആറ്​​ വിമാനങ്ങൾ

ദുബൈ: വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള പ്രത്യേക വിമാന സർവിസുകളുടെ രണ്ടാം ഘട്ടത്തിൽ ​യു.എ.ഇയിൽനിന്ന്​ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക്​ ആറ്​ സർവിസുകളുണ്ടാവും.  മെയ്​ 17 മുതൽ 23 വരെ നീളുന്ന രണ്ടാം ഘട്ടത്തിൽ യു.എ.ഇയിൽനിന്ന്​ ആകെ ഒമ്പത്​ വിമാനങ്ങളാണുള്ളത്​.

17ന്​ ഉച്ചക്ക്​ 12.45ന്​ ദുബൈയിൽനിന്ന്​ കൊച്ചി​​.
17ന്​ ഉച്ച കഴിഞ്ഞ്​ 3.15ന്​​ അബൂദബിയിൽനിന്ന് കൊച്ചി​.
18ന്​ ഉച്ചക്ക്​ 1.40ന്​ അബൂദബിയിൽനിന്ന്​ തിരുവനന്തപുരം​.

23ന്​ ഉച്ചക്ക്​ 2.30ന്​ അബൂദബിയിൽനിന്ന്​ കണ്ണൂർ​.
23ന്​ ഉച്ചകഴിഞ്ഞ്​ 3.10ന്​ ദുബൈയിൽനിന്ന്​ കോഴിക്കോ​ട്​.
23ന്​ ഉച്ചക്ക്​ 1.45ന്​ ദുബൈയിൽ നിന്ന്​ തിരുവനന്തപുരം.

എന്നിങ്ങനെയാണ്​ നിലവിൽ തയാറാക്കിയിരിക്കുന്ന ഷെഡ്യൂൾ. ഇൗ സമയങ്ങളിൽ മാറ്റം വരുവാൻ സാധ്യതയുണ്ട്​. നാട്ടിലേക്ക്​ അടിയന്തിര യാത്ര തേടുന്നവരുടെ എണ്ണം കൂടുതലായതിനാൽ യു.എ.ഇയിൽ നിന്ന്​ കൂടുതൽ വിമാനങ്ങൾ ലഭ്യമാക്കണം എന്ന ആവശ്യം ശക്​തമാണ്​.

Tags:    
News Summary - 6 more flights to kerala from uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.