ദുബൈ: അന്നവും അഭയവും നൽകിയ നാട് ദേശീയദിന ആഘോഷങ്ങളിൽ മുഴുകുമ്പോൾ ആശംസകളുമായി പ്രവാസി മലയാളികളും. നിറമുള്ള ജീവിതം നൽകിയ യു.എ.ഇക്ക് ഗാനോപഹാരത്തിലൂടെയാണ് ഇൗ പ്രവാസിക്കൂട്ടം ആശംസയറിക്കുന്നത്. നന്മ നിറഞ്ഞൊരു നാട് ഇമറാത്ത്.....എന്നു തുടങ്ങുന്ന പല കോണുകളിൽ നിന്ന് പലായനം ചെയ്തെത്തിയ പ്രവാസികളെ ചേർത്തുപിടിച്ച നാടിനുള്ള സ്നേഹത്തിൽ ചാലിച്ച സമ്മാനമാണ്. എല്ലാ ദേശീയദിനങ്ങളിലും വ്യത്യസ്തമായ കലാസൃഷ്ടിയിലൂടെ ഇമാറാത്തിെൻറ സ്നേഹം വാഴ്ത്തുന്ന അഫ്സൽ മിഖ്ദാദും സംഘവുമാണ് ഒരാഴ്ച കൊണ്ട് ഇമ്പമേറിയ പാട്ടൊരുക്കിയത്. ലോകത്തിലെ 200ൽപ്പരം രാജ്യങ്ങളിലെ പൗരന്മാർ സന്തോഷത്തോടെ ജീവിക്കുന്ന ഇമാറാത്തിനെ പല പുഴകൾ ചേർന്നൊഴുകുന്ന സ്നേഹസാഗരമാക്കി, മിഖ്ദാദ് വരികളിലൂടെ മാറ്റിയപ്പോൾ ഹാഷിം ജമാലുദ്ദീനാണ് സംഗീതമൊരുക്കിയത്. ഇവരുടെ മക്കളായ നൂറുൽ ഹുദ, ഹദിയ, ഫൈഹ, മൻഹ എന്നിവരാണ് പാടിയത്. നസീർ മാടവനയുടെ നേതൃത്വത്തിലാണ് ഓർക്കസ്ട്ര.
കോസ്റ്റ്യും ഉൾപെടെയുള്ള കാര്യങ്ങൾക്ക് സഹായിയായത് അഫ്സലിെൻറ ഭാര്യ ഹസീനയായിരുന്നു. കഴിഞ്ഞ തവണ സഹിഷ്ണുത വർഷം ആചരിച്ച യു.എ.ഇയുടെ ദേശീയദിനത്തിന് വഹ്ദ എന്ന പേരിൽ ഫുജൈറയിലെ സെൻറ് മേരീസ് സ്കൂളിലെ കുട്ടികളെ അണിനിരത്തി വീഡിയോ ആൽബം ചെയ്തിരുന്നു. പല രാജ്യങ്ങളിലെ കുട്ടികളാണ് ഇതിൽ പങ്കാളികളായത്. മുൻവർഷങ്ങളിലും ദേശീയദിനത്തിൽ സംഘത്തിെൻറ സംഭാവനയുണ്ടായിരുന്നു.
ലോക്ഡൗണിൽ ബാച്ചിലർ റൂമിലെ അന്തേവാസികളെ അഭിനേതാക്കളാക്കി രണ്ടു ടെലിഫിലിമുകളും അഫ്സൽ മിഖ്ദാദ് സംവിധാനം ചെയ്തിരുന്നു. പ്രവാസിലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകൾ ലക്ഷക്കണക്കിന് പേരാണ് കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.