ദുബൈ: മൂന്നര മാസം മുമ്പ് കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി പുത്തലത്ത് വീട്ടിൽ അമൽ സതീശനാണ് (29) മരിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 20 മുതലാണ് അമലിനെ ദുബൈ വർസാനിൽ നിന്ന് കാണാതായത്.
ജോലി സ്ഥലത്ത് നിന്നിറങ്ങിയ അമൽ പിന്നീട് തിരികെയെത്തിയില്ല. പിതാവ് ഉൾപെടെ യു.എ.ഇയിൽ എത്തി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ദുബൈ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടയിലാണ് മൃതദേഹം ദുബൈയിലെ മോർച്ചറിയിലുണ്ടെന്ന വിവരം ലഭിച്ചത്.
പിതാവ്: സതീശൻ. മാതാവ്: പ്രമീള. മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കുമെന്ന് സാമൂഹ്യ പ്രവർത്തകരായ നസീർ വാടാനപ്പള്ളി, തമീം അബൂബക്കർ പുറക്കാട്, ഫൈസൽ കണ്ണോത്ത് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.