ഷാർജ : മലപ്പുറം നിലമ്പൂർ എടക്കര കലാ സാഗറിൽ താമസിക്കുന്ന ചങ്ങനാക്കുന്നേൽ മാണി മകൻ മനോജ് (38) ഷാർജയിൽ നിര്യാതനായി. ഷാർജയിലെ അബൂ ശാഖാറയിൽ വെച്ച് സംഭവിച്ച വാഹനാപകടത്തെ തുടർന്ന് അൽ ഖാസ്മിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഷാർജയിലെ ഒരു റസ്റ്ററന്റിൽ കുക്കായി ജോലി ചെയ്ത് വരികയായിരുന്നു. മാതാവ് സാറാമ്മ, അവിവാഹിതനാണ്. അഷ്റഫ് താമരശ്ശേരി യുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.