അബൂദബിയിൽ 85 ദിർഹമിന് പി.സി.ആർ ടെസ്​റ്റ്​ നടത്താം

ദുബൈ: കോവിഡ് നിർണയത്തിനുള്ള പി.സി.ആർ പരിശോധനക്കുള്ള നിരക്ക് 85 ദിർഹമായി കുറച്ചു.അബൂദബി ഹെൽത്ത് സർവിസസ് കമ്പനിയായ സെഹയാണ് ആശ്വാസകരമായ ഇൗ തീരുമാനമെടുത്തത്.എല്ലാ സെഹ ടെസ്​റ്റിങ്​ സെൻററുകളിലും പി.സി.ആർ സ്വാബ് പരിശോധനയുടെ ഫീസ് കുറച്ചതായി സെഹ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പറഞ്ഞു.

ഇതാദ്യമായാണ് ടെസ്​റ്റി​െൻറ വില കുറയുന്നത്. സെപ്റ്റംബർ വരെ 370 ദിർഹമായിരുന്നു പി.സി.ആർ ടെസ്​റ്റിന്​ ഇൗടാക്കിയിരുന്നത്. പിന്നീട് സെപ്​റ്റംബറിൽ പരിശോധന ഫീസ് 250 ദിർഹമായി കുറച്ചു. ദുബൈ ഹെൽത്ത് അതോറിറ്റിയും പരിശോധന ഫീസ് 150 ദിർഹമായി കുറച്ചിരുന്നു. എന്നാൽ, അജ്മാൻ അടക്കം ചില എമിറേറ്റുകളിൽ സൗജന്യമായി കോവിഡ് പരിശോധന നടത്തുന്നുണ്ട്.

അബൂദബിയിൽ പ്രവേശിക്കുന്ന എല്ലാവരും കോവിഡ് പരിശോധന നടത്തണമെന്ന നിയമം ഇൗയിടെ കർശനമാക്കിയിരുന്നു.2020-12-06 06:00കൂടാതെ, എമിറേറ്റിൽ താമസിക്കുന്നവരും പ്രവേശിച്ച തീയതി മുതൽ നാല്​, എട്ട് ദിവസങ്ങളിൽ പി.സി.ആർ പരിശോധന നടത്തണമെന്ന്​ കഴിഞ്ഞമാസം മുതൽ നിർദേശം നൽകിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-08 05:05 GMT
access_time 2024-11-08 04:47 GMT