ശക്തി തിയറ്റേഴ്സ് ഖാലിദിയ മേഖല കേരള സോഷ്യൽ
സെന്ററിൽ സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ട് മത്സരത്തിലെ
വിജയികൾ സമ്മാനങ്ങളുമായി
അബൂദബി: ശക്തി തിയറ്റേഴ്സ് ഖാലിദിയ മേഖല കേരള സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ട് മത്സരത്തിൽ പുരുഷവിഭാഗത്തിൽ എയർപോർട്ട് റോഡ് യൂനിറ്റും വനിത വിഭാഗത്തിൽ ഖാലിദിയ യൂനിറ്റും ജേതാക്കളായി.
ഖാലിദിയ മേഖലയിലെ ഏഴ് യൂനിറ്റുകളിൽനിന്ന് 15 പുരുഷ ടീമുകളും നാല് വനിത ടീമുകളും ഉൾപ്പെടെ 19 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. പുരുഷ വിഭാഗത്തിൽ മികച്ച ഗോളിയായി മസൂദിനെയും മികച്ച ഷൂട്ടറായി ഹാഷിറിനെയും തിരഞ്ഞെടുത്തു. വിമല (മികച്ച ഗോളി), രജിഷ അനീഷ് (മികച്ച ഷൂട്ടർ) എന്നിവരാണ് വ്യക്തിഗത ചാമ്പ്യന്മാർ.
ടൂർണമെന്റിനോടനുബന്ധിച്ച് ഖാലിദിയ മേഖല പ്രസിഡന്റ് ഹാരിസ് സി.എം.പിയുടെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം ശക്തി പ്രസിഡന്റ് കെ.വി. ബഷീർ ഉദ്ഘാടനം ചെയ്തു.
ആക്ടിങ് ജനറൽ സെക്രട്ടറി നികേഷ് വലിയവളപ്പിൽ, സ്പോർട്സ് സെക്രട്ടറി ഉബൈദുള്ള, കേരള സോഷ്യൽ സെന്റർ കല വിഭാഗം സെക്രട്ടറി ഷഹീർ ഹംസ, മേഖല ആക്ടിങ് സെക്രട്ടറി ജിതേഷ് പുത്തലത്ത്, മേഖല ട്രഷറർ ജോബിൻ ജെയിംസ് എന്നിവർ സംസാരിച്ചു. അഡ്വ. അൻസാരി സൈനുദ്ദീൻ മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. ശ്രീബാബു, താജുദ്ദീൻ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
ശക്തിയുടെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വി.പി. കൃഷ്ണകുമാർ, സഫറുള്ള പാലപ്പെട്ടി, ആക്ടിങ് ജനറൽ സെക്രട്ടറി നികേഷ്, സാഹിത്യ വിഭാഗം സെക്രട്ടറി ഷെറിൻ വിജയൻ, മീഡിയ കൺവീനർ ഷാഫി വട്ടേക്കാട്, ട്രഷറർ രാജീവ് മാഹി എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. മേഖല വൈസ് പ്രസിഡന്റ് ശശികുമാർ, ബിന്ദു രാജീവ് എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.