അബൂദബി: നാഷണൽ എക്സിബിഷൻ സെൻററിൽ നാലുദിവസമായി നടന്ന അബൂദബി അഗ്രികൾച്ചർ ആൻറ് ഫുഡ് സെക്യൂരിറ്റി വീക്ക് സമാപിച്ചു. യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയും അബൂദബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിലാണ് പരിപാടി നടന്നത്. ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്നോടിയായി,
അബൂദബിയിൽ ആദ്യ കാർഷിക ഹാക്കത്തോൺ സംഘടിപ്പിച്ചിരുന്നു. കൃഷി, ഭക്ഷണം, ബയോസെക്യൂരിറ്റി മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് കൃത്രിമ ബുദ്ധി, നൂതനമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിന് സർവകലാശാലാ വിദ്യാർഥികൾക്ക് സർഗാത്മക മത്സരത്തിനുള്ള അവസരമൊരുക്കി. പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം, കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം, അബൂദബി ഊർജ വകുപ്പ്, ക്വാളിറ്റി ആൻഡ് കൺഫോർമിറ്റി കൗൺസിൽ,
ഇത്തിസലാത്ത്, സിലാൽ, എലൈറ്റ് അഗ്രോ, നാഷണൽ ഫീഡ് കമ്പനിയും ഇത്തിഹാദ് എയർവേസും ചില പ്രശസ്ത അന്താരാഷ്ട്ര, പ്രാദേശിക കമ്പനികളുടെയും സഹകരണത്തോടെയാണ് ഫുഡ് സെക്യൂരിറ്റി വീക് സംഘടിപ്പിച്ചത്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ, സമ്മേളനങ്ങൾ, സെമിനാറുകൾ, ശിൽപശാലകൾ, അവാർഡ് ദാന ചടങ്ങുകൾ, സാങ്കേതിക ടൂറുകൾ എന്നിവയുൾപ്പെടെ സുസ്ഥിര കൃഷി, ഭക്ഷ്യ ഉൽപ്പാദനം, ഭക്ഷ്യ സുരക്ഷാ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ വീക്കിൽ അവതരിപ്പിച്ചു. മത്സ്യബന്ധനം, ഭക്ഷ്യസുരക്ഷ, തേനീച്ചവളർത്തൽ, തേൻ ഉൽപ്പാദനം, ശീതീകരണ ശൃംഖല എന്നിവക്ക് പുറമേ, ഭക്ഷ്യസുരക്ഷയിൽ നിക്ഷേപം നടത്തുന്നതിെൻറ ഭാവി സാധ്യതകളും ചർച്ച ചെയ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.