ഓ​ഫ​ർ ലെ​റ്റ​ർ ന​ൽ​കി​യി​ട്ടും ജോ​ലി​യി​ല്ല, 120,000 ദി​ർ​ഹം ന​ഷ്ട​പ​രി​ഹാ​രം

അ​ബൂ​ദ​ബി: ഓ​ഫ​ർ ലെ​റ്റ​ർ ന​ൽ​കി ആ​റു മാ​സം ക​ഴി​ഞ്ഞി​ട്ടും ജോ​ലി ന​ൽ​കാ​ൻ ത​യാ​റാ​വാ​ത്ത ക​മ്പ​നി 120,000 ദി​ർ​ഹം ഉ​ദ്യോ​ഗാ​ർ​ഥി​ക്ക്​ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്​ വി​ധി​ച്ച്​ അ​ബൂ​ദ​ബി കോ​ട​തി. അ​ബൂ​ദ​ബി ഫാ​മി​ലി ആ​ൻ​ഡ്​ സി​വി​ൽ അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ക്ലെ​യിം​സ്​ കോ​ട​തി​യാ​ണ്​ വി​ധി പ്ര​സ്​​താ​വി​ച്ച​ത്. 37,000 ദി​ർ​ഹം ശ​മ്പ​ളം വാ​ഗ്ദാ​നം ചെ​യ്താ​ണ്​​​ ക​മ്പ​നി ഉ​​ദ്യോ​ഗാ​ർ​ഥി​യാ​യ യു​വ​തി​ക്ക്​ ഓ​ഫ​ർ ലെ​റ്റ​ർ അ​യ​ച്ചി​രു​ന്ന​ത്​. പി​ന്നാ​ലെ​ യു​വ​തി നേ​ര​ത്തെ ജോ​ലി ചെ​യ്തി​രു​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്ന്​ രാ​ജി​വെ​ച്ചു. എ​ന്നാ​ൽ, ആ​റു മാ​സം ക​ഴി​ഞ്ഞി​ട്ടും യു​വ​തി​യെ ജോ​ലി​ക്കെ​ടു​ക്കാ​ൻ ക​മ്പ​നി ത​യാ​റാ​യി​ല്ല. നി​ര​വ​ധി ത​വ​ണ ഓ​ർ​മ​പ്പെ​ടു​ത്തി​യി​ട്ടും ക​മ്പ​നി ജോ​ലി ന​ൽ​കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ലെ​ന്നു​കാ​ണി​ച്ച്​ ഒ​ടു​വി​ൽ യു​വ​തി കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ന​ഷ്ട​പ​രി​ഹാ​ര​മാ​യി 180,000 ദി​ർ​ഹ​മാ​യി​രു​ന്നു യു​വ​തി ആ​വ​​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

ത​നി​ക്ക്​ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത്​ ക​മ്പ​നി അ​യ​ച്ച ഓ​ഫ​ർ ലെ​റ്റ​റും മ​റ്റ്​ രേ​ഖ​ക​ളും ഇ​വ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. തു​ട​ക്ക​ത്തി​ൽ 37,000 ദി​ർ​ഹ​മും ആ​റു മാ​സ​​ത്തെ പ്ര​ബേ​ഷ​നു​ശേ​ഷം 40,000 ദി​ർ​ഹ​വും ശ​മ്പ​ളം ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു ക​മ്പ​നി​യു​ടെ വാ​ഗ്ദാ​നം. ഉ​ദ്യോ​ഗാ​ർ​ഥി ഓ​ഫ​ർ ലെ​റ്റ​ർ സ്വീ​ക​രി​ച്ച ഉ​ട​നെ നേ​ര​ത്തെ ജോ​ലി ചെ​യ്തി​രു​ന്ന സ്ഥാ​പ​ന​ത്തി​ലെ രാ​ജി​ക്ക​ത്ത്​ ഹാ​ജ​രാ​ക്കാ​നും ക​മ്പ​നി ആ​വ​ശ്യ​പ്പെ​ട്ട​താ​യി കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. യു​വ​തി​യു​ടെ പ​രാ​തി ത​ള്ള​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ക​മ്പ​നി​യും ഹ​ര​ജി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച കോ​ട​തി ഉ​ദ്യോ​ഗാ​ർ​ഥി​ക്ക്​ അ​നു​കൂ​ല​മാ​യി വി​ധി പ്ര​സ്താ​വി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Abu Dhabi Court Rules Worker Unfairly Denied Job, Awards Dh120,000 Compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.