അബൂദബി: അബൂദബി മാര്‍ത്തോമ സുവിശേഷ സേവികസംഘം സുവര്‍ണ ജൂബിലി നിറവില്‍. ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 27ന് അബൂദബി നാഷനല്‍ തിയറ്ററില്‍ സംഗീതപരിപാടി അരങ്ങേറുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വനിതകളുടെ ക്ഷേമവും ഉന്നമനവും ശാക്തീകരണവും ലക്ഷ്യമിട്ട് നിരവധി പ്രവര്‍ത്തനങ്ങൾ 50 വര്‍ഷമായി സംഘം നടത്തിവരുന്നു.
ആഘോഷങ്ങളുടെ ഭാഗമായി പത്തനംതിട്ട മലയാലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന നവജീവ കേന്ദ്രത്തില്‍ ചാപ്പല്‍ നിർമിക്കുക, ഒരു വിധവക്കും ഭിന്നശേഷിയുള്ള ഒരാൾക്കും വീടുകള്‍ നിർമിച്ചു നൽകുക, മൂന്ന് വിധവകളുടെ പെണ്മക്കള്ക്ക് വിവാഹസഹായം, ബി.എസ്.സി. നഴ്സിങ് പഠിക്കുന്ന, സാമ്പത്തിക പരാധീനതയുള്ള കുട്ടിക്ക് സഹായം,
കേരളത്തിലെ വിവിധ സംഘടനകള്‍ നടത്തുന്ന അഭയകേന്ദ്രങ്ങളില്‍ ഭക്ഷണവിതരണം തുടങ്ങിയ പരിപാടികളാണ് നടപ്പാക്കുന്നത്. മാര്‍ത്തോമ ഇടവക വികാരിയും സേവികസംഘം പ്രസിഡന്റുമായ ഫാ. ജിജു ജോസഫ്, ഇടവക സഹവികാരിയും സേവികസംഘം വൈസ് പ്രസിഡന്റുമായ ഫാ. അജിത് ഈപ്പന് തോമസ്, ജനറല്‍ കണ്‍വീനര്‍ ജിന്‍സി സാം, സെക്രട്ടറി ലീന വര്‍ഗീസ്, ട്രഷറര്‍ ഒ.ബി. ബിന്ദു , പബ്ലിസിറ്റി കണ്‍വീനര്‍ ദീപ വില്‍സണ്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.