?????? ???????? ???????????? ???? ????

അബൂദബി പൊലീസി​െൻറ ലേലത്തിൽ നമ്പർ രണ്ടിന്​ കോടി ദിർഹം

അബൂദബി: അബൂദബി പൊലീസ്​ സംഘടിപ്പിച്ച വാഹന നമ്പർ പ്ലേറ്റ്​ ലേലത്തിൽ നമ്പർ രണ്ടിന്​ ലഭിച്ചത്​ 10.1 ദശലക്ഷം ദിർഹം. യു.എ.ഇ ബിസിനസുകാരനാണ്​ ഇൗ നമ്പർ ലേലത്തിലെടുത്തത്​. 60ഒാളം നമ്പറുകൾ ലേലം ​ചെയ്​ത പരിപാടിയിൽനിന്ന്​ മൊത്തം ലഭിച്ചത്​ അഞ്ചര കോടി ദിർഹത്തിലേറെ. അബൂദബി പൊലീസി​​െൻറ അറുപതാം വാർഷികത്തോടനുബന്ധിച്ച്​ എമിറേറ്റ്​സ്​ ഒാക്​ഷനുമായി സഹകരിച്ചാണ്​ ലേലം സംഘടിപ്പിച്ചത്​. രണ്ട്​ മാത്രമായിരുന്നു ലേലത്തിലെ ഒറ്റയക്ക നമ്പർ. സവിശേഷമായ അഞ്ച്​ രണ്ടക്ക നമ്പറുകളും 15 മൂന്നക്ക നമ്പറുകളും 19 നാലക്ക നമ്പറുകളും 17 അഞ്ചക്ക നമ്പറുകളും ലേലത്തിലുണ്ടായിരുന്നു. 
Tags:    
News Summary - abudabi police-Call auction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.