അബൂദബി: കുറ്റകൃത്യ കേസുകളിൽ നിർണായക വിവരങ്ങൾ ശേഖരിക്കാൻ അബൂദബി പൊലീസ് പ്രാണികളുടെ സഹായം തേടുന്നു. കൊലപാതക കേസുകളിൽ മരണം സംഭവിച്ച സമയം, മരണകാരണം തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാനാണ് പൊലീസ് ഫോറൻസിക് പ്രാണിശാസ്ത്രം ഉപയോഗിക്കുന്നത്. ചിലയിനം പ്രാണികൾ മയക്കുമരുന്ന് കേന്ദ്രങ്ങൾ കണ്ടെത്താനും പിടികൂടേണ്ട വാഹനങ്ങൾ പോകുന്ന വഴി കണ്ടെത്താനും ഉപകരിക്കുമെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു.
കേസന്വേഷണത്തിന് അബൂദബി പൊലീസ് ഏറ്റവും പുതിയ ശാസ്ത്ര കണ്ടുപിടിത്തങ്ങളെ ആശ്രയിക്കുന്നതായി ക്രിമിനൽ ബയോളജി-ക്രിമിനൽ എവിഡൻസ് വകുപ്പിലെ വിദഗ്ധൻ ക്യാപ്റ്റൻ സഇൗദ് ആൽ നുെഎമി അറിയിച്ചു. ഇത്തരം കണ്ടുപിടിത്തങ്ങൾ കേസന്വേഷണത്തിലും സുരക്ഷ വർധിപ്പിക്കുന്നതിലും ഉപകരിക്കുന്നു.
കുറ്റവാളികളെയും കുറ്റകൃത്യങ്ങളെയും കുറിച്ച ശാസ്ത്രീയ പഠനത്തിൽ വിദ്യാർഥികൾക്ക് അറിവ് നൽകുന്നതിനും ഫോറൻസിക്, ഡി.എൻ.എ വിദഗ്ധരെ ലഭ്യമാക്കുന്നന്നതിലും ഖലീഫ സർവകലാശാല ശാസ്ത്രജ്ഞരും അബൂദബി പൊലീസും യോജിച്ച് പ്രവർത്തിക്കുന്നതായും സഇൗദ് ആൽ നുെഎമി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.