ഒറ്റപ്പെടുന്നവരെ കണ്ടെത്താൻ ഡ്രോണുമായി അബൂദബി പൊലീസ്​

അബൂദബി:  വിജനമായ സ്​ഥലങ്ങളിൽ ഒറ്റപ്പെട്ടുപോകുന്നവരെ കണ്ടെത്താൻ അബൂദബി ​പൊലീസ്​ ഡ്രോണുകൾ ഉപയോഗിക്കുന്നു. ഇത്​ സംബന്ധിച്ച പരിശോധന കഴിഞ്ഞ ദിവസം നടന്നു. അബൂദബി ​സർവകലാശാലയാണ്​ പുതിയ സാ​േങ്കതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്​. അടിയന്തര ഘട്ടങ്ങളിൽ ഇത്​എങ്ങനെ ഉപയോഗിക്കാനാവും എന്നതാണ്​ പരീക്ഷണ വിധേയമാക്കിയത്​. പൊലീസി​​െൻറ നിലവാരം വർധിപ്പിക്കുന്നതി​​െൻറ ഭാഗമായാണ്​ ഇത്തരം സാ​േങ്കതിക വിദ്യകൾ സ്വീകരിക്കുന്നതെന്ന്​ പൊലീസ്​ പത്രക്കുറിപ്പിൽ അറിയിച്ചു. 

ദുരന്തങ്ങൾ നൊടിയിടയിൽ നേരിടുന്നത്​ സംബന്ധിച്ച അന്താരാഷ്​ട്ര മാനദണ്​ഡങ്ങളു​െട അടിസ്​ഥാനത്തിലാണ്​ പരീക്ഷണങ്ങൾ നടത്തിയത്​. ഒറ്റപ്പെട്ടവരെ കണ്ടെത്തുന്നതിൽ മനുഷ്യസഹജമായി സംഭവിക്കാവുന്ന തെറ്റുകൾ ഇല്ലാതാക്കാൻ ഡ്രോണുകൾക്ക്​ കഴിയുമെന്ന്​ പൊതുസുരക്ഷാ വിഭാഗം തലവൻ കേണൽ മുഹമ്മദ്​ ഇബ്രാഹിം അൽ അമെറി പറഞ്ഞു. 

Tags:    
News Summary - abudabi police-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.