അബൂദബി: അൽ െഎനിലെ മരുഭൂമിയിൽ അകപ്പെട്ട യുവാവിനെ അബൂദബി പൊലീസ് രക്ഷപ്പെടുത്തി. ബൈക്ക് അപകടത്തിൽപെട്ട് പരിക്കേറ്റ നിലയിലായിരുന്നു ഇയാൾ. 27 കാരനായ സ്വദേശിയെയാണ് ഹെലിക്കോപ്റ്ററിലെത്തിയ സംഘം രക്ഷിച്ച് ആശുപത്രിയിലാക്കിയത്. പ്രദേശത്ത് റോന്ത് ചുറ്റുകയായിരുന്ന ഹെലിക്കോപ്റ്ററിലുള്ളവരാണ് ഇയാൾ മണൽപ്രദേശത്ത് ഒറ്റപ്പെട്ടത് കണ്ടെത്തിയത്. അവർ നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ കൺട്രോൾ റൂമിൽ നിന്ന് നൽകിയ നിർദേശത്തെ തുടർന്നാണ് രക്ഷാ സംഘം പുറപ്പെട്ടത്. പ്രഥമശുശ്രൂഷ നൽകിയ ശേഷം ഇയാളെ തവാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബൂദബി പൊലീസിെൻറ ജാഗ്രതയും സൂഷ്മതയും മാനുഷിക മുഖവുമാണ് ഇൗ പ്രവർത്തനത്തിൽ കാണുന്നതെന്ന് എയർവിങ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഇബ്രാഹിം ഹസൻ അൽ ബലൂഷി പറഞ്ഞു. സാധാരണ ആംബുലൻസുകൾക്ക് കടന്നു ചെല്ലാനാവാത്തയിടങ്ങളിലാണ് എയർവിങ് സഹായമെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.