അബൂദബി: റോഡിൽ നിശ്ചലമായ വാഹനം ഗതാഗതക്കുരുക്കിന് കാരണമാകാതിരിക്കാൻ അബൂദബി പൊലീസ് ഉദ്യോഗസ്ഥൻ തള്ളിനീക്കുന്നത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. തിങ്കളാഴ്ച ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ നിരവധി പേരാണ് കണ്ടത്. തകരാറിലായ സെഡാൻ കാറിെൻറ ഡ്രൈവർ തന്നെയാണ് വീഡിയോ പകർത്തി പോസ്റ്റ് ചെയ്തത്.
ഒരു സ്വദേശിയും മറ്റൊരാളും പൊലീസ് ഉദ്യോഗസ്ഥനെ സഹായിക്കുന്നതും വീഡിയോയിലുണ്ട്. ടയർ പൊട്ടിയതിനാലാണ് വാഹനം റോഡിൽ നിന്നുപോയതെന്ന് ഡ്രൈവർ പറയുന്നു. തെൻറ കൂടെ പ്രായമായ മാതാവും രണ്ട് പെൺമക്കളുമാണ് ഉണ്ടായിരുന്നത്. കഠിനമായ ചൂടുണ്ടായിരുന്ന ആഗസ്റ്റ് മധ്യത്തിലാണ് സംഭവം.
കാർ ഷോൾഡറിലേക്ക് തള്ളിമാറ്റിയ ശേഷം ടയർ മാറ്റാൻ നിർബന്ധിച്ച പൊലീസ് ഉദ്യോഗസ്ഥൻ അഡ്നോക് സർവീസ് സ്റ്റേഷനിലേക്ക് തങ്ങളെ അനുഗമിക്കുകയും ചെയ്തു. അതിശയിപ്പിക്കുന്ന മാന്യനാണ് ആ പൊലീസുകാരൻ എന്ന് പറഞ്ഞാണ് ഡ്രൈവർ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ദുബൈയിൽ റോഡിൽ കുടുങ്ങിയ വാഹനം തള്ളി യാത്രക്കാരെ സഹായിച്ച പൊലീസുകാരന് കഴിഞ്ഞയാഴ്ച സ്ഥാനക്കയറ്റം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.