അബൂദബി: ജനങ്ങൾക്ക് അബൂദബി പൊലീസിെൻറ സേവനങ്ങൾ തേടുന്നതിനുള്ള ഒാൺലൈൻ സ്വയം സഹായ സൗകര്യങ്ങൾ നിലവിൽ വന്നു. സുരക്ഷ, ഗതാഗത സൗകര്യങ്ങൾ, മറ്റ് ബഹുമുഖ ആവശ്യങ്ങൾ എന്നിവ ലഭ്യമാക്കുന്ന സേവനമാണ് ആരംഭിക്കുന്നത്. വാഹന ലൈസൻസിങ് വിഭാഗത്തിൽ നടന്ന ചടങ്ങ് അബൂദബി പൊലീസ് ഡയറക്ടർജനറൽ മേജർ ജനറൽ മക്തൂം അലി അൽ ശരീഫി ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ സൗകര്യങ്ങളും സന്തോഷവും വർധിപ്പിക്കുന്നത് ലക്ഷ്യമിട്ട് ആരംഭിച്ച സംവിധാനം ദൃഢചിത്ത സമൂഹത്തിനും എളുപ്പത്തിൽ സേവനം ലഭ്യമാക്കും.
പൊലീസിെൻറ സേവന കേന്ദ്രങ്ങളിലും അബൂദബി, അൽെഎൻ, അല ദഫ്ര എന്നിവിടങ്ങളിലെ ഷോപ്പിങ് മാളുകളിലും സൗകര്യങ്ങളുണ്ടാവും. മനുഷ്യശേഷിയും ആധുനിക സാേങ്കതികതയും ഒരുമിച്ചു ചേർത്ത് ജനങ്ങൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇൗ സേവനമെന്ന് മേജർ ജനറൽ അൽ ശരീഫി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.