അബൂദബി: പൊടുന്നനെയുള്ള ലൈന്‍ മാറ്റമടക്കം വിവിധ നിയമലംഘനങ്ങള്‍ നടത്തിയ വാഹനം അപകടത്തില്‍പ്പെടുന്ന ദൃശ്യം പങ്കുവെച്ച് അബൂദബി പൊലീസ് ബോധവത്കരണം. അമിത വേഗത്തിലെത്തിയ വാഹനം ലെയിനുകള്‍ മാറി പുറത്തേക്കുള്ള വഴിയില്‍ കടക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് വഴിവെച്ചത്.
എക്സിറ്റ് റോഡിലേക്ക് കടക്കാനാവാതെ ഇവിടെയുള്ള തൂണില്‍ ഇടിച്ച വാഹനം റോഡില്‍ നിരവധി തവണ മലക്കംമറിയുകയായിരുന്നു. ഇതര വാഹനങ്ങള്‍ക്ക് ഈ വാഹനത്തില്‍നിന്ന് അകലം പാലിക്കാനായതാണ് കൂടുതല്‍ അപകടം ഒഴിവാക്കുന്നതിന് സഹായിച്ചത്. സമാനരീതിയില്‍ മൂന്നു ലൈനുകള്‍ കുറുകെ കടന്ന് എക്സിറ്റ് റോഡില്‍ പ്രവേശിക്കാനുള്ള മറ്റൊരു ഡ്രൈവറുടെ ശ്രമം അപകടത്തില്‍ കലാശിക്കുന്ന വിഡിയോയും പൊലീസ് പങ്കുവെച്ചു. എക്സിറ്റ് ബാരിയറില്‍ ഇടിച്ച വാഹനം ഇവിടെത്തന്നെ നിന്നതും രക്ഷയായി. വാഹനങ്ങളുടെ പെട്ടെന്നുള്ള ഗതിമാറ്റം ഒഴിവാക്കണമെന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു. 1000 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയന്റുകളും ചുമത്തപ്പെടാവുന്ന കുറ്റമാണിതെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.