അബൂദബി: ആറ് കൃത്രിമ ദ്വീപുകളിൽ എണ്ണ ഖനനവുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി അബൂദബി നാഷണൽ ഓയിൽ കമ്പനി (അഡ്നോക്) 2.8 ബില്യൻ ദിർഹം നിക്ഷേപം നടത്തും. 2030 ഓടെ പ്രതിദിനം 50 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഉൽപാദന ശേഷി വർധിപ്പിക്കുന്നതിനാണിത്. അസ്സീഫിയ, എത്തൂക്ക്, അൽ ഗല്ലാൻ, സാർബ് ഫീൽഡിലെ അൽ ഖാത്തിയ, അപ്പർ സാക്കും ഫീൽഡിലെ ഉം അൽ അൻബർ, ബു സിക്കീൻ എന്നിവയാണ് കരാറിൽ ഉൾപ്പെടുന്ന ആറ് ദ്വീപുകൾ.
സ്ലമ്പർജർ, അഡ്നോക് ഡ്രില്ലിങ്, ഹാലിബർട്ടൺ എന്നീ കമ്പനികളുമായാണ് കരാറിൽ ഏർപെടുന്നത്. സ്ലംബർജർ കമ്പനിയുമായി 1.4 ബില്യൻ ദിർഹം, അഡ്നോക് ഡ്രില്ലിങുമായി 8395.8 ലക്ഷം ദിർഹം, ഹാലിബർട്ടൻ കമ്പനിയുമായി 5648.5 ലക്ഷം ദിർഹമിെൻറയും കരാറാണ് തയാറാക്കുന്നത്.
ഉൽപാദന ശേഷി വർദ്ധിപ്പിക്കുന്നതിനും വാതകം ഉത്പാദിപ്പിക്കുന്നതിനുള്ള ജോലികൾ വർദ്ധിപ്പിക്കുമ്പോൾ ഓഫ്ഷോർ പ്രവർത്തനങ്ങളുടെ ചെലവ് വർധിക്കുമെങ്കിലും യു.എ.ഇയുടെ സ്വയംപര്യാപ്തതക്ക് മുതൽക്കൂട്ടാവും. ഈ കരാറുകളിൽ നിന്ന് ലഭിക്കുന്ന ഉയർന്ന മൂല്യം സ്വകാര്യമേഖലയിലെ ബിസിനസുകൾക്ക് ഉണർവ് പകരും. യു.എ.ഇയിൽ കോവിഡിന് ശേഷമുള്ള മികച്ച സാമ്പത്തിക വളർച്ചയെ പദ്ധതി സഹായിക്കും. കൂടുതൽ പ്രവർത്തനക്ഷമതയും സുരക്ഷയും ഉറപ്പാക്കുന്നതിനൊപ്പം യു.എ.ഇയുടെ സമുദ്ര പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കൃത്രിമ ദ്വീപുകൾ വികസിപ്പിക്കുന്നതിനും മിഡിൽ ഈസ്റ്റിലെ ഏറ്റവും ദൈർഘ്യമേറിയ എണ്ണ ഘനന കിണറുകൾ കുഴിക്കുന്നതിലും അഡ്നോക് മുന്നിട്ട് നിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.