അബൂദബി: ദൗർഭാഗ്യം.. ഇന്ത്യയുടെ തോൽവിക്ക് ഇൗ ഒറ്റക്കാരണമെ ആരാധകർക്ക് പറയാനുള്ള ൂ. ഏഷ്യൻ കപ്പ് ഫുട്ബാളിൽ ഇന്ത്യ^യു.എ.ഇ. കളി കഴിഞ്ഞപ്പോൾ ശബ്ദം അടച്ചത് ഇമിറാത്തികളെക ്കാൾ ഇന്ത്യക്കാരുടെയായിരുന്നു. ആദ്യ പകുതിയിൽ പന്ത് ഇന്ത്യൻ കളിക്കാർ തൊട്ടപ്പോഴൊ ക്കെ യു.എ.ഇ. ഗോൾ പോസ്റ്റിനരികിൽ വരെ പോയിട്ടാണ് അത് കളിക്കാർ കൈവിട്ടത്. ഇൗ സമയമെല്ലാം ഇന്ത്യാ.. ഇന്ത്യാ.. വിളികളാൽ ഗാലറി മുഖരിതമായി. മലപ്പുറത്തെ ഫുട്ബാൾ മൈതാനങ്ങളെ ഒാർമിപ്പിക്കുന്നതായിരുന്നു സായിദ് സ്പോർട്സ് സിറ്റിയിൽ ഉയർന്ന ആരവം. കളിക്കാൻ വന്നത് ഇന്ത്യയുടെ ദേശീയ ടീമായിരുന്നെങ്കിലും ഇന്ത്യക്ക് നിരവധി ഒൗദ്യോഗിക ഭാഷകൾ ഉണ്ടെങ്കിലും ആരവവും ആശംസയും മലയാളത്തിലാണ് മുഴങ്ങിയത്.
ഇന്ത്യ , തായ്ലൻറ് മൽസരത്തിൽ നിന്ന് വിട്ടു നിന്ന കാണികൾ ഇക്കുറി ഏതായാലും തള്ളിക്കയറി. അബൂദബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് മൽസരം തുടങ്ങിയത്. പക്ഷേ, ആറരയോടെ തന്നെ കാണികൾ എത്തിത്തുടങ്ങിയിരുന്നു. ഏഴ് മണിയോടെ സ്റ്റേഡിയത്തിലേക്കുള്ള വഴികളെല്ലാം ഗതാഗതക്കുരുക്കിലായി. കളി തുടങ്ങും മുമ്പ് തന്നെ ഇന്ത്യൻ ആരാധകർ ആർപ്പുവിളി തുടങ്ങിയിരുന്നു. ഇന്ത്യയുടേതിനൊപ്പം യു.എ.ഇയുടേയും ദേശീയ ഗാനം ഏറ്റുപാടാനും അവർ മറന്നില്ല. ആദ്യ പകുതിയിൽ ഇന്ത്യയുടെ തകർപ്പൻ കളി കാണികളിലും ആത്മവിശ്വാസം പകർന്നു.
ഇൗ സമയമെല്ലാം ആശങ്കയോടെ കഴിഞ്ഞ യു.എ.ഇ. ആരാധകർക്ക് ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഗോൾ വീണതോടെയാണ് ശ്വാസം വീണത്. ഇതിനൊപ്പം കളി കൈവിട്ടുപോകുന്നതു കണ്ടതോടെ ഇന്ത്യൻ ആരാധകരുടെ ശബ്ദം ഇടറിത്തുടങ്ങി. അവസരങ്ങൾ അടിക്കടി നഷ്ടപ്പെടുത്തിയെങ്കിലും ഇന്ത്യയുടെ കളി അവിസ്മരണീയമായിരുന്നു. വീണ്ടും ആരവങ്ങളുമായി അവർ ടീമിനെ പ്രോൽസാഹിപ്പിച്ചുകൊണ്ടിരുന്നു. ചെണ്ടമേളമടക്കം ഗാലറിയിൽ മുഴങ്ങി. പക്ഷേ, ശബ്ദങ്ങൾക്കൊപ്പം കളി നീങ്ങുന്നില്ലെന്ന് കണ്ടതോടെ കാണികൾ നിശബ്ദരായി. ഇടവേള മുതൽ ഇമിറാത്തി ആരാധകർ ആവേശത്തിലായിരുന്നു. മൊബൈൽ ഫോണിെൻറ ലൈറ്റുകൾ ഒന്നിച്ച് കത്തിച്ച് വീശിയും മൈക്കിലൂടെയെത്തിയ പാട്ടുകൾക്കൊപ്പം പാടിയും അവർ ആവേശം പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.