അ​ജ്​​മാ​ൻ ബീ​ച്ചു​ക​ളി​ലൊ​ന്ന്​

അ​ജ്മാ​ന്‍ ബീ​ച്ച് ന​വീ​ക​ര​ണം മാ​ർ​ച്ചി​ൽ പൂ​ര്‍ത്തി​യാ​കും

അ​ജ്മാ​ന്‍: അ​ജ്മാ​ന്‍ ബീ​ച്ച് ന​വീ​ക​ര​ണ പ​ദ്ധ​തി 2025 മാ​ർ​ച്ചോ​ടെ പൂ​ര്‍ത്തി​യാ​കും. 60 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യ പ​ദ്ധ​തി പ്ര​ദേ​ശം അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ ആ​സൂ​ത്ര​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ബ്ദു​ല്‍ റ​ഹ്മാ​ൻ മു​ഹ​മ്മ​ദ് അ​ൽ നു​ഐ​മി സ​ന്ദ​ര്‍ശി​ച്ചു. അ​ജ്മാ​ൻ കോ​ർ​ണി​ഷ് ബീ​ച്ച് വി​ക​സ​ന പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി അ​ദ്ദേ​ഹം അ​വ​ലോ​ക​നം ചെ​യ്തു.

നി​ല​വി​ലെ ബീ​ച്ചി​ന്‍റെ സൗ​ന്ദ​ര്യാ​ത്മ​ക മൂ​ല്യം വ​ർ​ധി​പ്പി​ക്കാ​നും മെ​ച്ച​പ്പെ​ട്ട തീ​ര​ദേ​ശ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്താ​നും ഹ​രി​ത ഇ​ട​ങ്ങ​ൾ പ​ര​മാ​വ​ധി വ​ർ​ധി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ബീ​ച്ചി​ന്‍റെ വി​സ്തീ​ർ​ണം 165,000 ച​തു​ര​ശ്ര മീ​റ്റ​ർ വ​ർ​ധി​പ്പി​ച്ച് 220,000 ച​തു​ര​ശ്ര മീ​റ്റ​ർ ആ​ക്കു​ന്ന​തി​ന് പു​റ​മേ ശേ​ഷി​ക്കു​ന്ന ജോ​ലി​ക​ള​ട​ക്കം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​വി​ൽ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 15 കോ​ടി ദി​ര്‍ഹം ചെ​ല​വി​ല്‍ ഏ​ക​ദേ​ശം 300,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള പു​തി​യ ഹ​രി​ത ഇ​ട​ങ്ങ​ൾ ഒ​രു​ക്കു​ന്ന പ​ദ്ധ​തി​യും ഇ​തോ​ടെ പൂ​ർ​ണ​മാ​യി പൂ​ർ​ത്തി​യാ​കും.

അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ അ​ടി​സ്ഥാ​ന വി​ക​സ​ന വ​കു​പ്പ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ എ​ൻ​ജി​നീ​യ​ർ ഡോ. ​മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് ബി​ൻ ഒ​മൈ​ർ അ​ൽ മു​ഹൈ​രി, റോ​ഡ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ്​ ഡ​യ​റ​ക്ട​ർ അ​ബ്ദു​ല്ല മു​സ്ത​ഫ അ​ൽ മ​ർ​സൂ​ഖി തു​ട​ങ്ങി​യ നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രും വി​ദ​ഗ്ധ​രും പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ക്കു​ന്ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. 

Tags:    
News Summary - Ajman Beach Renovation to be Completed by March

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.