അജ്മാന്‍:അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പുതുതായി നിര്‍മ്മിച്ച സമുച്ചയം ഇന്ന് രാവിലെ പത്തരക്ക് അജ്മാൻ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി ഉദ്ഘാടനം ചെയ്യും. അജ്മാന്‍ ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി അജ്മാന്‍ ജറഫില്‍ സൗജന്യമായി നല്‍കിയ മൂന്നേക്കര്‍ സ്ഥലത്ത് 20000 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് പുതിയ സമുച്ചയം പണി കഴിപ്പിച്ചിരിക്കുന്നത്.
ഇന്ത്യന്‍ സ്ഥാനപതി നവ് ദീപ് സിംഗ് സൂരി, കോണ്‍സുല്‍ ജനറല്‍ വിപുല്‍, അജ്മാന്‍ നഗരസഭ ചെയര്‍മാന്‍ ശൈഖ് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുഐമി, ലുലു ഗ്രൂപ്പ് മേധാവി എം.എ യുസഫലി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. കെട്ടിടം പണി കഴിഞ്ഞിട്ട് രണ്ടു വര്‍ഷത്തിലേറെയായെങ്കിലും വൈദ്യുതി ലഭിക്കാതിരുന്നതാണ് ഉദ്ഘാടനം വൈകാന്‍ കാരണം. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ വെള്ളിയാഴ്ച തോറും നടന്നു വരുന്ന കോൺസല്‍ സേവനം ഇവിടേക്ക് മാറും.
ഉദ്ഘാടന ശേഷം അംഗത്വ കാമ്പയിൻ ആരംഭിക്കുമെന്ന് പ്രസിഡൻറ് പുതിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ആരംഭിക്കുമെന്നും പ്രസിഡൻറ് ഒ.വൈ.അഹ്മദ് ഖാൻ അറിയിച്ചു. അജ്മാന്‍ ജറഫില്‍ സ്ഥിതിചെയ്യുന്ന സമുച്ചയത്തില്‍ രണ്ടായിരത്തി അഞ്ഞൂറിലേറെ പേര്‍ക്ക് ഇരിക്കാവുന്ന ഇന്‍ഡോര്‍ ഓഡിറ്റോറിയം, അഞ്ഞൂറോളം പേര്‍ക്ക് ഇരിക്കാവുന്ന ഔട്ട് ഡോര്‍ ഓഡിറ്റോറിയം, സ്വിമ്മിംഗ് പൂള്‍, ടെന്നീസ് കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട്, കുട്ടികളുടെ പാര്‍ക്ക്, ടേബിള്‍ ടെന്നീസ്, സ്നൂക്കേഴ്സ് റൂം, തുടങ്ങിയ വിശാലമായ സൗകര്യങ്ങളോട് കൂടിയാണ് പുതിയ സമുച്ചയം പണി തീര്‍ത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.